സ്വര്‍ണത്തിന് ജി എസ് ടി നിരക്ക് ഉയര്‍ത്തുമോ?
അഞ്ച് ശതമാനത്തിലേക്ക് ഉയരുമോ എന്ന് വിപണിയില്‍ ആശങ്ക. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ ഉപഭോക്തക്കള്‍ക്ക് 2000 രൂപ ജി എസ് ടി യായി തന്നെ നല്‍കേണ്ടി വരും.
സ്വര്‍ണത്തിനു നിലവില്‍ ജി എസ് ടി 3 ശതമാനമാണ്. ഇത് 5 ശതമാനത്തിലേക്ക് ഉയര്‍ത്തുമെന്ന് വാര്‍ത്തയാണ് ഉപഭോക്താക്കളെയും ജൂവല്‍റികളെയും ആശങ്കിയില്‍ ആക്കുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉത്സവ, കല്യാണ ആവശ്യങ്ങള്‍ക്ക് സ്വര്‍ണ ആഭരണങ്ങളള്‍ക്ക് ആവശ്യകത വര്‍ദ്ധിച്ച് വിപണിയില്‍ ഉണര്‍വ്വ് ഉണ്ടായ വേളയിലാണ് ജി എസ് ടി ഉയരുമെന്ന് വാര്‍ത്ത വന്നിക്കിരിക്കുന്നത്.
ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ പണിക്കൂലി ഉള്‍പ്പെടെ 40,000 രൂപയാകുമ്പോള്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ 2000 രൂപ ജി എസ് ടി യായി നല്‍കേണ്ടി വരും. ജി എസ് ടി നിരക്കുകള്‍ നാല് നിരക്കുകളായി പരിമിത പെടുത്തുന്നത്തിന്റെ ഭാഗമായിട്ടാവും സ്വര്‍ണത്തിന്റെ ജി എസ് ടി 5 ശതമാനത്തിലേക്ക് ഉയര്‍ത്തുന്നത്.
നിലവില്‍ 5%, 12 %, 18%, 28 % എന്നീ പ്രധാന നിരക്കുകള്‍ കൂടാതെ 0, 0.25 , 1, 3 % ശതമാനം പ്രത്യേക നിരക്കുകളും ഉണ്ട്. ഇതില്‍ 5 % നിരക്കും 12 ശതമാനവും യോജിപ്പിക്കുകയോ അല്ലെങ്കില്‍ 12, 18 ശതമാനം നിരക്കുകളെ ഏകീകരിക്കാനോ സാധ്യതുണ്ട്.
ഹാള്‍മാര്‍ക്കിംഗ് ഉള്‍പ്പടെ ഉള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന്റെ വെല്ലു വിളികള്‍ നേരിടുന്ന ജൂവല്‍റികള്‍ ജി എസ് ടി നിരക്ക് വര്‍ധനവിന്റെ ഭാരം കൂടി ഏറ്റെടുക്കേണ്ടി വരുമോ എന്നാണ് ജൂവല്‍റി വ്യാപാരികളുടെ ആശങ്ക. ഇന്ത്യന്‍ ബുള്ളി യന്‍ ജ്യവേലേഴ്സ് അസോസിയേഷന്‍ പോലെ ദേശിയ സംഘടനകള്‍ ജി എസ് ടി നിരക്ക് ഉയര്‍ത്തുന്ന തിനോട് ശ്കതമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സ്വര്‍ണ്ണാഭരണങ്ങളുടെ അനധികൃത വില്പന കൂടാന്‍ ജി എസ് ടി വര്‍ദ്ധനവ് വഴിതെളിക്കുമെന്നു അവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഔദ്യോഗികമായി ജി എസ് ടി നിരക്ക് വര്‍ധനവിനെ പറ്റി അറിയിപ്പ് ലഭിക്കാത്തതിനാല്‍ പ്രതികരിക്കുന്നില്ലന്ന് ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു.