റിട്ടയര്‍മെന്റിന് ശേഷവും ഉറപ്പായ വരുമാനം; ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് എങ്ങനെ ഉപകാരപ്പെടും
ഉറപ്പായ വരുമാനവും വര്‍ധിച്ച ക്രമവരുമാനവും വാഗ്ദാനം ചെയ്യുന്ന പുതിയ റിട്ടയര്‍മെന്റ് പദ്ധതിയുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. 'ഗാരന്റീഡ് പെന്‍ഷന്‍ പ്ലാനാണ് കമ്പനി പുതുതായി പുറത്തിറക്കിയത്. നിങ്ങള്‍ക്കും പ്രയോജനപ്പെടുത്താം.
നിക്ഷേപിക്കുന്ന തുകയ്ക്ക് ഉറപ്പായ റിട്ടേണ്‍ നല്‍കുന്നതിനൊപ്പം വരുമാനം അഞ്ചു വര്‍ഷത്തിന് ശേഷം ഇരട്ടിയോളമെത്തിയാലോ. പതിനൊന്നാം വര്‍ഷം മൂന്നിരട്ടിയാവുകയും ചെയ്യും. അത്തരത്തിലൊരു പെന്‍ഷന്‍ പ്ലാനാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഗാരന്റീഡ് പെന്‍ഷന്‍ പദ്ധത്. നിലവിലെ 'ഗ്യാരണ്ടീഡ് പെന്‍ഷന്‍ പദ്ധതിയുടെ' രണ്ട് വകഭേദങ്ങള്‍ സംയോജിപ്പിച്ചാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുതിയ നൂതന റിട്ടയര്‍മെന്റ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്.
ഈ പദ്ധതിയുടെ പ്രത്യേകതകള്‍ അറിയാം
റിട്ടയര്‍മെന്റ് ആസൂത്രണം ചെയ്യാന്‍ ഇത് ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നു.
ഇത് അഞ്ച് വര്‍ഷത്തിന് ശേഷം ഇരട്ടിയാകുകയും പതിനൊന്നാം വര്‍ഷത്തിന് ശേഷം മൂന്നിരട്ടിയാവുകയും ചെയ്യുന്നു. വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്കെതിരെ ഇത് പോളിസി ഹോള്‍ഡര്‍മാരെ സംരക്ഷിക്കാന്‍ സാധ്യതയുണ്ട്.
രണ്ട് തരത്തില്‍ ഇവ ലഭ്യമാണ്. അതായത് ഇമ്മീഡിയറ്റ് ആന്വയിറ്റിയും ഡെഫേഡ് ആന്വിയിറ്റിയും. ഒറ്റത്തവണ പ്രീമിയം അടച്ച് ഉപഭോക്താക്കള്‍ സ്ഥിരമായി വരുമാനം ലഭിക്കുന്നതാണ് ഇമ്മീഡിയറ്റ് ആന്വിയിറ്റി. ഭാവിയില്‍ വരുമാനം നേടുവാന്‍ സഹായിക്കുന്നതാണ് ഡെഫേഡ് ആന്വയിറ്റി.
വിരമിക്കുന്ന സമയത്ത്. ഇത്തരത്തില്‍ വരുമാനം സ്വീകരിച്ചു തുടങ്ങുന്നത് പരമാവധി പത്തുവര്‍ഷത്തേക്ക് നീട്ടി വയ്ക്കുവാന്‍ ഉപഭോക്താക്കള്‍ അവസരമുണ്ട്. ഇത്തരത്തില്‍ കൂടുതല്‍ കാലത്തേക്ക് വരുമാനം നീട്ടി വയ്ക്കുന്നത് ഉയര്‍ന്ന സ്ഥിര വരുമാനത്തിനു വഴിയൊരുക്കുന്നു.
കമ്പനിയുടെ മുന്‍നിര ആന്വിറ്റി ഉത്പന്നമാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഗാരന്റീഡ് പെന്‍ഷന്‍ പ്ലാന്‍. കൂടാതെ 76 വയസ് മുതലോ 80 വയസ്സ് തികയുമ്പോഴോ പദ്ധതി മൂല്യം തിരിച്ചുവാങ്ങാം. മരണം സംഭവിക്കുമ്പോഴോ മാരക രോഗമോ അപകടത്തില്‍ സ്ഥിരമായ വൈകല്യമോ സംഭവിച്ചാലും പദ്ധതി മൂല്യം തിരികെ വാങ്ങാന്‍ സാധിക്കും.