ഒക്ടോബര്‍ മുതല്‍ നിങ്ങളെ ബാധിക്കുന്ന മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍

ക്രെഡിറ്റ്, ഡെബിറ്റ് നിയമങ്ങള്‍ മുതല്‍ പോസ്റ്റ്ഓഫീസ് എടിഎം വരെ. ഈ വാരം മുതല്‍ നിങ്ങളെ ബാധിക്കുന്ന ചില മാറ്റങ്ങള്‍ ഇതാ.

Update:2021-10-02 19:05 IST

ഒക്ടോബര്‍ ഒന്നുമുതല്‍ ഓട്ടോഡെബിറ്റ് മുതല്‍ തപാല്‍ എടിഎമ്മിന് ഈടാക്കുന്ന ഫീസ് വരെ സാധാരണക്കാരെപ്പോലും ബാധിക്കുന്ന ചില മാറ്റങ്ങള്‍ നിലവില്‍ വന്നു. ഓട്ടോ ക്രെഡിറ്റ്, ഡെബിറ്റ് സൗകര്യങ്ങളും. നിങ്ങളെ ബാധിക്കുന്ന മാറ്റങ്ങള്‍ കാണാം.

അവധി ദിനങ്ങളിലും ഓട്ടോ ഡെബിറ്റ്/ ക്രെഡിറ്റ്

ഓട്ടോ ഡെബിറ്റുകള്‍, ക്രെഡിറ്റുകള്‍ എന്നിവയ്ക്ക് അനുമതി നല്‍കിയുള്ള ഉത്തരവ് ഒക്‌ടോബര്‍ ഒന്നുമുതല്‍ പ്രാവര്‍ത്തികമായി. ഇതനുസരിച്ച് പെന്‍ഷനും മറ്റ് പേയ്‌മെന്റുകളും മറ്റും അക്കൗണ്ടില്‍ കയറുകയും ലോണും മറ്റുള്ളവയും ഡെബിറ്റ് ആകുകയും ചെയ്യും.

ഓട്ടോ ഡെബിറ്റിന് അനുമതി തേടും

ബില്‍ പേയ്‌മെന്റുകള്‍ക്കും ഇംഎംഐയ്ക്കും മറ്റും അക്കൗണ്ടില്‍ നിന്നും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും ഓട്ടമാറ്റിക് ആയി പണം പിന്‍വലിക്കുന്ന ഓട്ടോഡെബിറ്റ് രീതി മാറി. ഓരോ തവണയും കാര്‍ഡ് ഉടമയുടെ സമ്മതം ഉണ്ടെങ്കിലേ ഇടപാട് പൂര്‍ത്തിയാകൂ. അതിനാല്‍ തന്നെ ഓരോ തവണയും രജിസ്‌റ്റേഡ് മൊബൈല്‍ നമ്പറുകളിലേക്ക് ഡെബിറ്റ് ആകുന്ന ദിവസത്തിന് മുമ്പേ തന്നെ ഉപഭോക്താവിനെ അറിയിക്കാനും ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശമുണ്ട്.

ഈ ചെക്കുകള്‍ അസാധുവാകും

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, അലഹാബാദ് ബാങ്ക് എന്നീ ലയിച്ച ബാങ്കുകളുടെ ചെക്ക് ബുക്കുകളും ഐ എഫ് എസ് സി, എംഐസിആര്‍ കോഡുകളും ഒക്ടോബര്‍ ഒന്നുമുതല്‍ അസാധുവാകും. അതിനാല്‍ തന്നെ ഏത് ബാങ്കുകളിലേക്കാണോ അക്കൗണ്ടുകള്‍ ലയിപ്പിച്ചത് അവിടെനിന്നുള്ള ചെക്ക് ബുക്കുകളാണ് ഇനി ഉപയോഗിക്കേണ്ടത്.

തപാല്‍ എടിഎം ഫീസ്

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് എടിഎം കാര്‍ഡുകളുടെ സേവനങ്ങള്‍ക്ക് ഒക്ടോബര്‍ മുതല്‍ ഫീസ് ഈടാക്കും. പണം പിന്‍വലിക്കല്‍, സൈ്വപ്പിങ് യന്ത്രങ്ങള്‍ വഴിയുള്ള ഇടപാടുകള്‍ തുടങ്ങിയ എല്ലാ സേവനങ്ങള്‍ക്കും ഇത് ബാധകമാണ്. ഉപഭോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ആദ്യ അഞ്ച് ഇടപാടുകള്‍ സൗജന്യമായിരിക്കും. തുടര്‍ന്നുള്ള ഓരോ ഇടപാടുകള്‍ക്കും 10 രൂപയും ജിഎസ്ടിയും ഈടാക്കും. ധനപരമല്ലാത്ത മറ്റ് ഇടപാടുകള്‍ക്ക് അഞ്ചുരൂപയും ജിഎസ്ടിയുമായിരിക്കും ഈടാക്കുക.

മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് മാസത്തില്‍ മൂന്നുതവണ മെട്രോ നഗരങ്ങളിലും അഞ്ചുതവണ മറ്റു നഗരങ്ങളിലും സൗജന്യമായി പണം പിന്‍വലിക്കാം. തുടര്‍ന്നുള്ള ഇടപാടുകള്‍ക്ക് 20 രൂപയും ജിഎസ്ടിയും ഈടാക്കും. ധനപരമല്ലാത്ത ഇടപാടുകള്‍ക്ക് 8 രൂപയും ജിഎസ്ടിയും.

ഭക്ഷ്യസുരക്ഷാ നമ്പര്‍ നിര്‍ബന്ധം

തട്ടുകളുള്‍പ്പെടെയുള്ളവര്‍ക്ക് ബാധകമാകുന്ന പുതിയ നിയമം ഇന്നലെ നിലവില്‍ വന്നു. ഭക്ഷ്യസുരക്ഷ, ഗുണനിലവാര അതോറിറ്റി (എഫ്എസ്എസ്എഐ) നല്‍കുന്ന ഭക്ഷ്യസുരക്ഷാ നമ്പര്‍ കടകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നാണ് നിയമം.

ബില്ലില്ലാത്തവര്‍ക്ക് 20000 രൂപ പിഴ 

ബില്ലില്ലാതെയുള്ള വില്‍പ്പനയ്ക്ക് കടകള്‍ 20000 രൂപ ജിഎസ്ടി പിഴ നല്‍കേണ്ടി വരും. താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന മിന്നല്‍ പരിശോധനയും പുനസ്ഥാപിച്ചു.

Read മോർ:

ആര്‍ഡിയും പിപിഎഫുമുള്‍പ്പെടെ ചെറുകിട നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മാറ്റമില്ല

Tags:    

Similar News