വിദേശ ആസ്തി നിര്‍ബന്ധമായും വെളിപ്പെടുത്തണം, ഇല്ലെങ്കില്‍ 10 ലക്ഷം രൂപ പിഴ

2024-2025 സാമ്പത്തിക വർഷത്തെ ഐ.ടി.ആർ സമർപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തണം

Update:2024-11-18 16:43 IST

Image Courtesy: Canva

വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തണമെന്ന് ആദായനികുതി വകുപ്പ്. ഇല്ലെങ്കില്‍ 10 ലക്ഷം രൂപ പിഴയീടാക്കുമെന്നാണ് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പുളളത്.
വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകൾ, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസിലോ ഉള്ള നിക്ഷേപങ്ങള്‍, സ്ഥാവര സ്വത്ത്, ട്രസ്റ്റിയായി ചുമതല വഹിക്കുന്ന ട്രസ്റ്റുകൾ, മറ്റു ആസ്തികൾ തുടങ്ങിയവയെല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
2024-2025 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ (ഐ.ടി.ആർ) സമർപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.
ഇതിനകം ഐ.ടി.ആർ. സമർപ്പിച്ചവർക്ക് ഇതുസംബന്ധിച്ച വിവരങ്ങളടങ്ങിയ എസ്.എം.എസ്. അയയ്ക്കുന്നതാണ്. ഉഭയകക്ഷി കരാറുകൾ പ്രകാരം വിദേശ ആസ്തികളുണ്ടെന്ന് കണ്ടെത്തിയവരുമായും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) ബന്ധപ്പെടുന്നതാണ്.
വീഴ്ച വരുത്തിയാല്‍ 10 ലക്ഷം രൂപവരെ പിഴ ചുമത്തുകയും 2015 ലെ നികുതി നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്യുമെന്നും ആദായനികുതി വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
Tags:    

Similar News