പ്രായമായ മാതാപിതാക്കള്‍ക്കായി മികച്ച ഹെല്‍ത്ത് പോളിസികള്‍ 

Update: 2019-07-04 06:40 GMT

ചികിത്സാ ചെലവുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ അനാവശ്യമായി വരുന്ന ചെലവുകള്‍ക്കൊപ്പമാണ് പെട്ടെന്നുണ്ടാകുന്ന ചികിത്സാ സംബന്ധിയായ ആവശ്യകതകളും.

എപ്ലോയ്ഡ് ആയവര്‍ക്ക് കമ്പനി നല്‍കുന്ന വ്യക്തിഗത ഹെല്‍ത്ത് ഇന്‍ഷുറന്‍സുകളോ കുടുംബത്തിലെ അംഗങ്ങള്‍ക്കു കൂടി ചേര്‍ത്ത് എടുത്ത ഇന്‍ഷുറന്‍സോ ഉണ്ടാകാം. എന്നാല്‍ വീട്ടിലെ പ്രായമായ മാതാപിതാക്കളെ, പ്രത്യേകിച്ച് 70 കടന്നവരുടെ കാര്യത്തിലാണ് സാധാരണ ഇന്‍ഷുറന്‍സ് പോളിസികള്‍ തലവേദനയായിത്തീരുക.

കാരണം അവരുടെ പ്രീമിയം തുകയിലെ വര്‍ധനവ് തന്നെയാണ്. എന്നാല്‍ മികച്ച പോളിസികള്‍ ശ്രദ്ധയോടെ തിരഞ്ഞെടുത്താല്‍ 70 കഴിഞ്ഞവര്‍ക്കും ഇന്‍ഷുറന്‍സ് പോളിസി തലവേദനയില്ലാതെ എടുക്കാം.

ഇപ്പോള്‍ 60- 74 വയസ്സുവരെയുള്ള പൗരന്മാര്‍ക്ക് പുതുതായി പോളിസി വാങ്ങാം. പോളിസിയില്‍ ചേര്‍ന്നവര്‍ക്ക് ആജീവനാന്തം പോളിസി പുതുക്കാനുള്ള അവസരവും ലഭ്യമാണ്. മാത്രമല്ല പ്രീമിയത്തിന് ആദായ നികുതി ഇളവ് നേടാം എന്നതും ഇത്തരം പോളിസികള്‍ വാങ്ങുന്നതിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന ഘടകമാണ്. അഞ്ച് ലക്ഷം വരെ കവറേജ് ലഭിക്കുന്ന മികച്ച പോളിസികളും അവയുടെ പ്രീമിയവും കാണാം.

  • സ്റ്റാര്‍ ഹെല്‍ത്ത് - റെഡ് കാര്‍പറ്റ് പോളിസി - 21240
  • ബജാജ് അലയന്‍സ് - സില്‍വര്‍ ഹെല്‍ത്ത് പ്ലാന്‍ - 23632
  • അപ്പോളോ മ്യൂണിച്ച് - ഒപ്റ്റിമ സീനിയര്‍ - 26612
  • ഓറിയന്റല്‍ ഇന്‍ഷുറന്‍സ് - ഹോപ് (ഹെല്‍ത്ത് ഓഫ് പ്രിവിലേജ്ഡ് എല്‍ഡര്‍)

Similar News