എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ് ₹26,000 കോടിയുടെ പുതിയ ബിസിനസ് പ്രീമിയം നേടി

പരിരക്ഷാ വിഭാഗം 17 ശതമാനം വര്‍ധനയോടെ 2,972 കോടി രൂപയുടെ നേട്ടം

Update:2024-01-27 11:44 IST

Image Courtesy: SBI Life, Canva

2023 ഡിസംബര്‍ 31ന് അവസാനിച്ച കാലയളവില്‍ 26,000 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ്. 2022 ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവില്‍ ഇത് 21,512 കോടി രൂപയായിരുന്നു. ഒറ്റത്തവണ പ്രീമിയത്തിന്റെ കാര്യത്തില്‍ 25 ശതമാനം വര്‍ധനയും ഉണ്ടായിട്ടുണ്ട്.

പരിരക്ഷാ വിഭാഗത്തില്‍ (Life’s protection) 17 ശതമാനം വര്‍ധനയോടെ 2,972 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് നേടാനായതെന്നും 2023 ഡിസംബര്‍ 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ വ്യക്തിഗത ബിസിനസ് പ്രീമിയം 17 ശതമാനം വര്‍ധിച്ച് 17,762 കോടി രൂപയിലും എത്തി.

2023 ഡിസംബര്‍ 31ന് അവസാനിച്ച കാലയളവില്‍ എസ്.ബി.ഐ ലൈഫിന്റെ അറ്റാദായം 1,083 കോടി രൂപയാണ്. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വര്‍ധനയോടെ 3,71,410 കോടി രൂപയിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Tags:    

Similar News