70 കഴിഞ്ഞവര്‍ ചികിത്സാ ചെലവുകള്‍ക്ക് ഒറ്റ പൈസ മുടക്കണ്ട, ഈ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ടോ?
അഞ്ച് ലക്ഷം രൂപ വരെ കവറേജ് നല്‍കുന്ന പദ്ധതിയില്‍ അപേക്ഷിക്കാനുള്ള വിധവും വിശദാംശങ്ങളും നോക്കാം
സാധാരണക്കാരെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്ന പ്രധാന കാര്യങ്ങളിലൊന്നാണ് അപ്രതീക്ഷിതമായുണ്ടാകുന്ന ഹോസ്പിറ്റല്‍ ചെലവുകള്‍. പ്രായം കൂടുന്തോറും പലര്‍ക്കും ഇത് വലിയ മാനിസിക വ്യഥയുമാകാറുണ്ട്. കാരണം മക്കളെ ആശ്രയിച്ചായിരിക്കും പലരും വാര്‍ധക്യ കാലം കഴിഞ്ഞുകൂടുന്നത്. മക്കളെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി പലരും അസുഖത്തെ കുറിച്ച് തുറന്നു പറയാറുമില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് ഇതിനൊരു പരിഹാരമാണെങ്കിലും ഉയര്‍ന്ന പ്രീമിയം അടയ്‌ക്കേണ്ടി വരുമെന്നതിനാല്‍ മിക്കവരും വലിയ പ്രാധാന്യം നല്‍കുന്നുമില്ല. എന്നാല്‍ ഒറ്റ രൂപ പോലും നല്‍കാതെ 70 വയസിനു മുകളിലുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചാലോ?
ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (AB PM-Jay)
പദ്ധതിയില്‍ ലഭിക്കുന്നത്
ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകള്‍ക്കും തന്നെ പദ്ധതി പരിരക്ഷ നല്‍കുന്നുണ്ട്. പ്രധാനമായ ചിലത് നോക്കാം.
♦ ആശുപത്രി വാസത്തിന് മൂന്ന് ദിവസം മുന്‍പ് വരെയുള്ള മരുന്നുകള്‍, രോഗനിര്‍ണയ ടെസ്റ്റുകള്‍ എന്നിവയ്ക്ക് കവറേജ് ലഭിക്കും. ചികിത്‌സ കാലാവധിയില്‍ ആവശ്യമായ മരുന്നുകള്‍, ഭക്ഷണം എന്നിവയ്ക്ക് വേണ്ടി വരുന്ന തുകയും ലഭിക്കും. ഐ.സി.യു പോലുള്ള സൗകര്യങ്ങളും പദ്ധതിക്കുള്ളില്‍ വരുന്നുണ്ട്.
ആയുഷ്മാന്‍ ഭാരത് കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം?
പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍, പൊതുമേഖല ആശുപത്രികളില്‍ ചികിത്സ തേടാം. കേരളത്തിലെ വിവിധ ജില്ലകളില്‍ ഈ പദ്ധതി പ്രകാരം ചികില്‍സ ലഭിക്കുന്ന ആശുപത്രികളുടെ വിവരങ്ങള്‍ക്ക്: https://sha.kerala.gov.in/list-of-empanelled-hospitals/