മാറുന്ന വിപണിക്കനുസരിച്ച് നിക്ഷേപം, ഫ്ളെക്‌സി ക്യാപ് ബീക്കണ്‍ പി.എം.എസ് ഫണ്ടുമായി ജിയോജിത്

വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവിധ അനുപാതങ്ങളില്‍ മുന്‍നിര, മധ്യനിര, ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കും

Update:2024-08-21 11:45 IST

Representational Image by Canvs

പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന്റെ പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവന വിഭാഗം നിക്ഷേപകര്‍ക്കായി 'ബീക്കണ്‍' എന്ന പേരില്‍ ഫ്ളെക്സി ക്യാപ് പോര്‍ട്ട്ഫോളിയോ അവതരിപ്പിച്ചു. ഓഹരി വിപണിയുടെ സങ്കീര്‍ണ്ണതകള്‍ക്കിടയിലും നിക്ഷേപകരെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ബീക്കണ്‍ പോര്‍ട്ട്‌ഫോളിയോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവിധ അനുപാതങ്ങളില്‍ മുന്‍നിര, മധ്യനിര, ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുന്നവയാണ് ഫ്ളെക്സി ക്യാപ് പദ്ധതികള്‍.

നിക്ഷേപകര്‍ക്ക് വിവിധ വിപണിമൂല്യത്തിലുള്ള കമ്പനികളില്‍ ഒരുമിച്ച് നിക്ഷേപിക്കാനുള്ള അവസരം ലഭിക്കുന്ന തരത്തിലാണ് ബീക്കണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ജിയോജിത്തിന്റെ പോര്‍ട്ട്ഫോളിയോ ആന്‍ഡ് മാനേജ്ഡ് അസറ്റ്സ് സി.ഇ.ഒ ഗോപിനാഥ് നടരാജന്‍ പറഞ്ഞു.
ഈ സമീപനം വിപണിയുടെ എല്ലാ മേഖലകളിലേയും നേട്ടങ്ങള്‍ നിക്ഷേപകര്‍ക്ക് ലഭ്യമാക്കുന്ന സന്തുലിതമായ ഒരു പോര്‍ട്ട്ഫോളിയോ ഉറപ്പാക്കുന്നു. ഗവേഷണത്തിന്റേയും വിശകലനത്തിന്റേയും അടിസ്ഥാനത്തില്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത, ഉയര്‍ന്ന വളര്‍ച്ചയുള്ള കമ്പനികളെ കേന്ദ്രീകരിച്ചാണ് പോര്‍ട്ട്ഫോളിയോ ആസൂത്രണം ചെയ്തിരിക്കുന്നത്. ഗുണനിലവാരത്തിന് നല്‍കുന്ന ഈ ഊന്നല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചയ്ക്കുള്ള സാധ്യത ഉറപ്പാക്കി വിപണിയില്‍ സമയാസമയങ്ങളില്‍ പ്രകടമാകുന്ന മാറ്റങ്ങള്‍ ഉപയോഗപ്പെടുത്തുകയും നഷ്ട സാധ്യതകള്‍ കുറയ്ക്കുകയും വഴി പോര്‍ട്ട്ഫോളിയോയുടെ മികച്ച പ്രകടനം ഉറപ്പാക്കുന്നു. വിപണിയിലെ കയറ്റിറക്കങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിലൂടെ നിക്ഷേപകര്‍ക്ക് നഷ്ടസാധ്യത കുറച്ച് മികച്ച വരുമാനം ബീക്കണ്‍ ഉറപ്പാക്കുന്നുവെന്നും ഗോപിനാഥ് പറഞ്ഞു.
ഫണ്ട് മാനേജ്മെന്റ്, ഇൻസ്റ്റിറ്റ്യൂഷണല്‍ ഇക്വിറ്റി റിസര്‍ച്ച് എന്നിവയില്‍ 18 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള പവന്‍ പാരഖ് ആണ് ബീക്കണ്‍ പോര്‍ട്ട്ഫോളിയോ കൈകാര്യം ചെയ്യുന്നത്.
Tags:    

Similar News