വാഹന ഇൻഷുറൻസ്: ഒരുക്കാം കൂടുതൽ സംരക്ഷണം

Update: 2018-12-31 04:30 GMT

വാഹനം ഇന്‍ഷുര്‍ ചെയ്യുക എന്നതിന് അപകടത്തില്‍ നിന്നും മോഷണത്തില്‍ നിന്നുമുള്ള സംരക്ഷണം എന്നതില്‍ കവിഞ്ഞ് ഒരര്‍ത്ഥം സാധാരണ വാഹനയുടമയെ സംബന്ധിച്ച് ഇല്ല. എന്നാല്‍ പല ഇന്‍ഷുറന്‍സ് കമ്പനികളും ഇന്‍ഷുര്‍ ചെയ്യുന്നതിനൊപ്പം ചില ആഡ് ഓണ്‍ ഉല്‍പ്പന്നങ്ങളും നല്‍കാറുണ്ട്.

1. എന്‍ജിന്‍ പ്രൊട്ടക്ഷന്‍: സമീപകാലത്ത് കേരളത്തില്‍ ഉണ്ടായ വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് ഉപകരിക്കും. വെള്ളം കയറി എന്‍ജിന്‍ കേടാകുന്നതിന് സാധാരണ പോളിസിയില്‍ നഷ്ടപരിഹാരം ലഭിക്കുകയില്ല. എന്നാല്‍ എന്‍ജിന്‍ പ്രൊട്ടക്ഷന്‍ കവറേജിലൂടെ ഇത് സാധ്യമാക്കാം.

2. തേയ്മാനത്തില്‍ നിന്ന് സംരക്ഷണം: ഏതൊരു വാഹനത്തിനും
രണ്ടാം വര്‍ഷം മുതല്‍ തേയ്മാനം കുറച്ചുള്ള തുകയ്ക്ക് അനുസരിച്ചുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ മാത്രമേ ലഭിക്കുകയുള്ളൂ. നില്‍ ഡിപ്രീസിയേഷന്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ആദ്യത്തെ അഞ്ചു വര്‍ഷം വരെ മൂല്യത്തില്‍ കുറവ് വരുത്തുകയില്ല.

3. റോഡരികിലെ സഹായം: കേടായി റോഡില്‍ കിടക്കുന്ന വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിന് ഈ കവറേജ് സഹായിക്കും. വാഹനം റിപ്പയര്‍ ചെയ്യുന്നതു വരെ മറ്റൊരു വാഹനം അനുവദിക്കുന്ന കമ്പനികളുമുണ്ട്.

4. നോ ക്ലെയിം ബോണസ് സംരക്ഷണം: പോളിസി പ്രീമി
യത്തില്‍ 50 ശതമാനം വരെ ഇളവ് ലഭിക്കാന്‍ നോ ക്ലെയിം ബോണസ് സഹായിക്കും. എന്നാല്‍ ഒരിക്കല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്താല്‍ നോ ക്ലെയിം ബോണസുകള്‍ നഷ്ടമാകുകയും ചെയ്യും. എന്നാല്‍ അത് കവര്‍ ചെയ്യുകയാണെങ്കില്‍ ബോണസ് നഷ്ടപ്പെടുന്നത് ഒഴിവാക്കാം.

5. സ്വകാര്യ വസ്തുക്കള്‍: കാറില്‍ നിന്ന് സ്വകാര്യ വസ്തുവകകള്‍ നഷ്ടപ്പെടുന്നതിന് ഈ കവറേജ് പ്രയോജനപ്പെടുത്താം. ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കവറേജ് ലഭിക്കില്ല.

Similar News