സിബില്‍ സ്‌കോര്‍ മെച്ചമെങ്കില്‍ എല്‍.ഐ.സി.എഫ്.എല്‍ ഭവന വായ്പ കുറഞ്ഞ നിരക്കില്‍

Update: 2020-04-24 10:53 GMT

മെച്ചപ്പെട്ട സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് പലിശ നിരക്കില്‍ കുറവനുവദിക്കുന്ന ഭവന വായ്പാ പദ്ധതിയുമായി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്. സിബില്‍ സ്‌കോര്‍ 800 ഉം അതിനു മുകളിലുമാണെങ്കില്‍ പുതിയ വായ്പകള്‍ക്ക് നിരക്ക് 7.5 ശതമാനമായിരിക്കും.

ദ്രവ്യതാ വര്‍ദ്ധനവിന് റിസര്‍വ് ബാങ്ക് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. താരതമ്യേന കുറഞ്ഞ ചെലവില്‍ ഇതു മൂലം ഫണ്ട് ലഭിക്കുന്നതിന്റെ ആനുകൂല്യം ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഉപഭോക്താക്കളുടെ ആത്മവിശ്വാസം ഈ മേഖലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ഇത് സഹായകമാകും - എല്‍ഐസിഎഫ്എല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞു.

സിബില്‍ സ്‌കോര്‍ 800 ല്‍ കുറവാണെങ്കില്‍ ഉയര്‍ന്ന പലിശ നിരക്കിലായിരിക്കും ഭവന വായ്പ അനുവദിക്കുക. നിലവിലുള്ള അല്ലെങ്കില്‍ പുതിയ സിംഗിള്‍-ടേം ഇന്‍ഷുറന്‍സ് പോളിസിയെ പുതിയ ഭവന വായ്പയുമായി ബന്ധിപ്പിക്കുന്ന ഉപഭോക്താക്കള്‍ക്ക് 7.4 ശതമാനം നിരക്കേ നല്‍കേണ്ടിവരൂ. 10 ബേസ് പോയിന്റ് അധിക ആനുകൂല്യമാണിത്. വായ്പക്കാരന് അവിചാരിതമായി  മരണമുണ്ടാകുന്ന പക്ഷം ടേം പോളിസി വായ്പയെ പരിപാലിക്കുമെന്ന് മൊഹന്തി പറഞ്ഞു.

എച്ച്ഡിഎഫ്‌സി അടുത്തിടെ ഭവന വായ്പാ നിരക്ക് 15 ബേസിസ് പോയിന്റ് കുറച്ചിരുന്നു. 30 ലക്ഷത്തില്‍ താഴെയുള്ള വായ്പകള്‍ക്ക് കുറഞ്ഞ നിരക്ക് എച്ച്ഡിഎഫ്‌സി യില്‍ 7.85 ശതമാനമാണിപ്പോഴുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News