ജീവിതം സുരക്ഷിതമാക്കാം, എല്‍ഐസി പെന്‍ഷന്‍ പ്ലസ് പദ്ധതിയെക്കുറിച്ച് വിശദമായറിയാം
റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതം സുരക്ഷിതമാക്കാന്‍ മികച്ചൊരു പദ്ധതി
റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതം സുരക്ഷിതമാക്കാനും സ്ഥിരമായ വരുമാനം ഉറപ്പാക്കാനും ഇന്നെ ഒരു തുക മാറ്റിവയ്ക്കാം. പുതിയ പെന്‍ഷന്‍ പ്ലസ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). ഒറ്റ പ്രീമിയം പേയ്മെന്റ് പോളിസിയായോ സാധാരണ പ്രീമിയം പേയ്മെന്റായോ ഈ പ്ലാന്‍ വാങ്ങാം. ഏജന്റുമാര്‍/ഇടനിലക്കാര്‍ വഴി ഓഫ്ലൈനായും licindia.in വഴി ഓണ്‍ലൈനായും വാങ്ങാം. സെപ്റ്റംബര്‍ 5 മുതല്‍ ആരംഭിച്ച സ്‌കാമിന്റെ യുണീക് ഐഡന്റിറ്റി നമ്പര്‍ 512L347V01 ആണ്.
൧. ഒറ്റ പ്രീമിയം പേ
2, യഥാര്‍ത്ഥ പോളിസിയുടെ അതേ നിബന്ധനകളും വ്യവസ്ഥകളും ഉപയോഗിച്ച് അതേ പോളിസിക്കുള്ളില്‍ നിക്ഷേപ കാലയളവ് അല്ലെങ്കില്‍ മാറ്റിവയ്ക്കല്‍ കാലയളവ് നീട്ടുന്നതിനുള്ള ഒരു ഓപ്ഷന്‍ കൂടി ലഭ്യമാണ്.
3, ഇത് ഒരു പങ്കാളിത്തമില്ലാത്ത, യൂണിറ്റ് ലിങ്ക്ഡ്, വ്യക്തിഗത പെന്‍ഷന്‍ പ്ലാന്‍ ആണ്, ഇത് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരു ആന്വിറ്റി പ്ലാന്‍ വാങ്ങുന്നതിലൂടെ സ്ഥിര വരുമാനമാക്കി മാറ്റാം.
4, ആകെയുള്ള നാലില്‍ നിന്ന് ഒരു ഫണ്ട് തിരഞ്ഞെടുക്കാനുള്ള അവസരം പോളിസി ഉടമയ്ക്ക് ഉണ്ടായിരിക്കും; ഓരോ പ്രീമിയവും അലോക്കേഷന്‍ ചാര്‍ജിന് വിധേയമായിരിക്കും. ഒരു പോളിസി വര്‍ഷത്തില്‍ ഫണ്ട് മാറ്റുന്നതിന് നാല് സൗജന്യ അവസരങ്ങള്‍ ലഭ്യമാണ്.
5, പോളിസി ഗ്യാരന്റീഡ് ഓപ്ഷന്‍ ലഭിക്കാന്‍ സാധാരണ പ്രീമിയത്തില്‍ 5% മുതല്‍ 15.5% വരെയും ഒറ്റ പ്രീമിയത്തില്‍ 5% വരെയും നല്‍കണം.
യ്മെന്റ് പോളിസിയായോ സാധാരണ പ്രീമിയം പേയ്മെന്റായോ പ്ലാന്‍ വാങ്ങാം. റെഗുലര്‍ പേയ്മെന്റ് ഓപ്ഷന്‍ പ്രകാരം, പോളിസിയുടെ കാലയളവില്‍ പ്രീമിയം അടയ്ക്കേണ്ടതാണ്. അടയ്ക്കേണ്ട പ്രീമിയം തുകയും പോളിസി ടേം തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ പോളിസി ഉടമയ്ക്ക് ഉണ്ടായിരിക്കും.