സെപ്റ്റംബര്‍ ഒന്നാം തീയതിക്കുള്ളില്‍ ആധാറുമായി പിഎഫ് ലിങ്ക് ചെയ്തിരിക്കണം; ഇല്ലെങ്കില്‍ പണം നഷ്ടമാകും

പിഎഫ് യുഎഎന്‍ നമ്പറുമായി ആധാര്‍ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ ഒന്നില്‍ നിന്നായിരുന്നു സെപ്റ്റംബര്‍ ഒന്നിലേക്ക് നീട്ടിയത്.

Update:2021-08-09 19:21 IST

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ യൂണിവേഴ്‌സല്‍ അക്കൗണ്ട് (യുഎഎന്‍) നമ്പറുമായി നിങ്ങളുടെ ആധാര്‍ ലിങ്ക് ചെയ്യേണ്ട അവസാന തീയതി 2021 സെപ്തംബര്‍ 1 ആണ്. മുമ്പത്തെ അറിയിപ്പ് അനുസരിച്ച് ജൂണ്‍ 1 എന്ന അവസാന തീയതി കോവിഡ് രണ്ടാം തരംഗ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തീയതി നീട്ടിവയ്ക്കുകയായിരുന്നു. നിലവിലെ അറിയിപ്പു പ്രകാരം നിങ്ങളുടെ പിഎഫ് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍ നിങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഇപിഎഫ്, പിഎഫ് നേട്ടങ്ങളെല്ലാം നഷ്ടമായേക്കാം.

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുമുള്ള പിഎഫ് വിഹിതവും മറ്റ് നേട്ടങ്ങളും ലഭിക്കുന്നതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ഉപയോക്താക്കള്‍ അവരുടെ പിഎഫ് യുഎഎന്‍ (യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍) ആധാര്‍ കാര്‍ഡുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കേണ്ടത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കര്‍ശനമാക്കിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ നിയമത്തിന് കീഴില്‍ ലഭിക്കുന്ന എല്ലാ ഇളവുകളും നേട്ടങ്ങളും ലഭിക്കുന്നതിനായി വ്യക്തിയുടെ ഐഡന്റിറ്റി ഉറപ്പാക്കുകയാണ് 142ാം വകുപ്പ് പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുന്നത്.
ഇസിആര്‍ (ഇലക്ട്രോണിക് ചലാന്‍ കം റിസീപ്റ്റ് അല്ലെങ്കില്‍ പിഎഫ് റിട്ടേണ്‍) ഫയല്‍ ചെയ്യുന്നത് ആധാര്‍ വെരിഫൈ ചെയ്്തിട്ടുള്ള യുഎഎനുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയ്യതിയും 2021 സെപ്തംബര്‍ 1 ആണ്. പിഎഫ് യുഎഎന്‍ ബന്ധിപ്പിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് മാത്രമേ ഇസിആര്‍ ഫയല്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. പുതുക്കാത്ത പക്ഷം, മുന്‍കൂര്‍ തുക പിന്‍വലിക്കുന്നതും, ഇന്‍ഷുറന്‍സ് നേട്ടങ്ങളും ഉള്‍പ്പെടെയുള്ള ഇപിഎഫ് നേട്ടങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടമായേക്കും.


Tags:    

Similar News