പുതിയ സാമ്പത്തിക വർഷത്തിലേക്ക് 5 പ്രതിജ്ഞകൾ

Update: 2019-04-01 10:14 GMT

നിങ്ങൾ ഒരു പുതിയ തുടക്കം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള ഏറ്റവും നല്ല സമയം സാമ്പത്തിക വർഷത്തിന്റെ ആരംഭമാണ്. മികച്ച സാമ്പത്തിക അച്ചടക്കം ഒരു മികച്ച ഫിനാൻഷ്യൽ ഇയർ നിങ്ങൾക്ക് സമ്മാനിക്കുമെന്നുറപ്പാണ്. അതിനു ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതായുണ്ട്.

1. കാഷ് ഫ്ലോ വിലയിരുത്തുക

കാഷ് ഫ്ലോയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. വരവ്-ചെലവ് കണക്കുകൾ കൃത്യമായി വിശകലനം ചെയ്യുകയും അനാവശ്യമായ ചെലവുകൾ കുറച്ച് ആ പണം നിക്ഷേപത്തിനായി ഉപയോഗിക്കുകയും ചെയ്യണം. എത്രമാത്രം പണം സേവ് ചെയ്യാനാകും എന്ന ധാരണയിലെങ്കിൽ എത്രമാത്രം നിക്ഷേപം നടത്താനാകും എന്ന

2. നിക്ഷേപങ്ങൾ പുനഃപരിശോധിക്കുക

ഇൻവെസ്റ്റ്മെന്റ് പോർട്ട്ഫോളിയോയിൽ മാറ്റങ്ങൾ വരുത്താൻ പറ്റിയ സമയമാണിത്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിവുള്ളതായിരിക്കില്ല പല നിക്ഷേപങ്ങളും. ലക്ഷ്യങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റം വരുത്തണം.

3. ടാക്സ് സേവിങ് പ്ലാൻ

ടാക്സ് സേവിങ് നിങ്ങളുടെ ഫിനാൻഷ്യൽ പ്ലാനിന്റെ ഭാഗമാക്കണം. പലരും സാമ്പത്തിക വർഷം അവസാനമാകുമ്പോഴേക്കും നിരവധി നിക്ഷേപ പദ്ധതികളിൽ ചേരും. എന്നാൽ കാഷ് ഫ്ലോ തടസപ്പെടുത്താമെന്നല്ലാതെ ഇതിലൂടെ വിചാരിച്ച സാമ്പത്തിക വളർച്ച നേടാനാകില്ല. അതിനാൽ ടാക്സ് സേവിങ് ഇൻവെസ്റ്റ്മെന്റ് പദ്ധതികളിൽ ചേരാനുള്ള ഏറ്റവും നല്ല സമയം സാമ്പത്തിക വർഷാരംഭമാണ്.

4. ഇൻഷുറൻസ് പുനപരിശോധിക്കുക

മതിയായ ഇൻഷുറൻസ് കവറേജ് നിങ്ങൾക്കുണ്ടെന്ന് ഉറപ്പുവരുത്തണം. റിസ്ക് കവറേജ് എല്ലായ്‌പ്പോഴും ഒരേ തുക തന്നെ നിലനിർത്തണമെന്നില്ല. ജീവിതത്തിന്റെ ഓരോ സാഹചര്യമനുസരിച്ചും ഇൻഷുറൻസ് കവറേജ് മാറ്റണം.

5. എമർജെൻസി ഫണ്ട്

നിക്ഷേപങ്ങൾ കൂടാതെ നമ്മൾ ഒരു എമർജെൻസി ഫണ്ട് തയ്യാറാക്കേണ്ടതുണ്ട്. തൊഴിൽ നഷ്ടം, മെഡിക്കൽ എമർജെൻസികൾ എന്നിവയ്‌ക്കൊപ്പം വരുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഈ ഫണ്ട് ഉപയോഗിക്കാം. മറ്റ് നിക്ഷേപങ്ങൾക്ക് കോട്ടം തട്ടുകയുമില്ല.

Similar News