ഇനി വിദേശ ഇന്ത്യക്കാര്‍ക്കും പെന്‍ഷന്‍ സ്‌കീമില്‍ അംഗമാകാം

Update:2019-10-30 16:51 IST

വിദേശ പൗരന്മാരായിട്ടുള്ള ഇന്ത്യക്കാര്‍ക്കും അംഗമാകാവുന്ന തരത്തില്‍ നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ (എന്‍പിഎസ്) മാറ്റം വരുത്തി ദി പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി(പിഎഫ്ആര്‍ഡിഎ).

വിവിധ മേഖലകളില്‍ നിന്നുള്ള അപേക്ഷകള്‍ പരിഗണിച്ച് എന്‍ആര്‍ഐകള്‍ക്കൊപ്പം ഇന്ത്യയുടെ ഓവര്‍സീസ് പൗരന്മാര്‍ക്ക് കൂടി എന്‍പിഎസിന്റെ ടയര്‍ വണ്‍ എക്കൗണ്ടില്‍ അംഗമാകാന്‍ അനുവാദം നല്‍കിയിരിക്കുകയാണെന്ന് പിഎഫ്ആര്‍ഡിഎയുടെ സര്‍ക്കുലറില്‍ പറയുന്നു.

വിദേശ പൗരത്വം സ്വീകരിച്ച് വിവിധ രാജ്യങ്ങളില്‍ കഴിയുന്ന നിരവധി ഇന്ത്യന്‍ വംശജര്‍ക്ക് ഗുണം ലഭിക്കുന്നതാണ് ഈ നീക്കം. ഇന്ത്യയിലെ വരുമാനം ഇവിടെ തന്നെ നിക്ഷേപിക്കാനുള്ള അവസരം പലര്‍ക്കും ഇതിലൂടെ ലഭിക്കും. വിദേശ പൗരത്വം നിലവിരിക്കെ തന്നെ സ്ഥിരവാസത്തിനായി ഇന്ത്യയിലേക്ക് മടങ്ങിയ പലര്‍ക്കും നികുതിയിളവിന്റെ ആനുകൂല്യത്തോടെ തന്നെ എന്‍പിഎസില്‍ നിക്ഷേപിക്കാനാകും. നിലവില്‍ രാജ്യത്ത് 3.18 പേരാണ് എന്‍പിഎസില്‍ അംഗമായിരിക്കുന്നത്. 66 ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 19.2 ലക്ഷം സ്വകാര്യ കമ്പനി ജീവനക്കാരും ഇതിലുണ്ട്.

Similar News