ആധാറുമായി പാന്‍ ബന്ധിപ്പിക്കാനുള്ള സമയം വീണ്ടും നീട്ടി
ആധാറുമായി പാന്‍ ബന്ധിപ്പിക്കാനുള്ള സമയം ആറുമാസം കൂടി നീട്ടി
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ആധാറും പെര്‍മനന്റ് എക്കൗണ്ട് നമ്പറും ( പാന്‍) തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി വീണ്ടും ആറുമാസം കൂടി നീട്ടി. നേരത്തെ സെപ്തംബര്‍ 30നായിരുന്നു ഇതിനുള്ള അവസാന തീയതി.
ഇത് നാലാംതവണയാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ - പാന്‍ ബന്ധനത്തിനുള്ള അവസാന തീയതി നീട്ടി കൊടുക്കുന്നത്. 2022 മാര്‍ച്ച് 31നകം ആധാര്‍ പാനുമായി ബന്ധിപ്പിച്ചാല്‍ മതി.