വായ്പകളെ വരുതിയിലാക്കാം

Update: 2017-12-13 10:24 GMT

പല ആവശ്യങ്ങള്‍ക്കായി നിരവധി വായ്പകള്‍ എടുത്തിട്ടുള്ളവരാകും നിങ്ങളില്‍ പലരും. വായ്പകളുടെ എണ്ണം കൂടുമ്പോള്‍ ഒരു കൂട്ടര്‍ ഇവ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ആശയകുഴപ്പത്തിലായി കടക്കെണിയിലകപ്പെടുന്നു. എന്നാല്‍ മറ്റൊരു കൂട്ടരാകട്ടെ ബുദ്ധിപരമായ ആസൂത്രണത്തിലൂടെ കടങ്ങള്‍ വരുതിക്കുള്ളിലാക്കുന്നു. ഒപ്പം വീട്, വാഹനം, വിദ്യാഭ്യാസം തുടങ്ങിയ സ്വപ്നങ്ങളെല്ലാം സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്നു. ശ്രദ്ധ വെച്ചാല്‍ നിങ്ങള്‍ക്കും അതിന് സാധിക്കാവുന്നതേയുള്ളു. ഒരു സാധാരണ വ്യക്തിയുടെ ജീവിതത്തിലുണ്ടാകാവുന്ന എട്ട് വായ്പകളെ എങ്ങനെ വരുതിയിലാക്കാമെന്ന് നോക്കാം

പേഴ്‌സണല്‍ ലോണ്‍

നിങ്ങളുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ അല്‍പ്പം കൂടി പണം വേണ്ടിവന്നേക്കാം. അതിനായാണ് പലരും പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നത്. ട്രാവല്‍ ലോണ്‍, വീട്ടുപകരണങ്ങള്‍ക്ക് വേിയുള്ള വായ്പ, വിവിധ ഇ.എം.ഐ സ്‌കീമുകള്‍ തുടങ്ങിയവയൊക്കെ ഇതില്‍പ്പെടാം.

ശ്രദ്ധിക്കാന്‍: ഇത്തരം വായ്പകള്‍ നിങ്ങളുടെ പ്രലോഭനങ്ങളെയാണ് തൃപ്തിപ്പെടുത്തുന്നത്, അല്ലാതെ ആവശ്യങ്ങളെയല്ല.അതുകൊണ്ടു തന്നെ ഏറെ ആലോചിച്ചുവേണം ഇവ എടുക്കാന്‍.

കാര്‍ ലോണ്‍

സാധാരണ നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ കാറിന്റെ മൂല്യം ഓരോ വര്‍ഷം കഴിയുന്തോറും കുറയുകയാണെങ്കിലും വാഹനം നമുക്ക് ഒഴിവാക്കാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ധനവില, കാറിന്റെ മെയ്ന്റനന്‍സ് ചാര്‍ജ് എന്നിവയ്‌ക്കൊപ്പം കാറിന്റെ ഇ.എം.ഐയും അടച്ചുതീര്‍ക്കാനാകുമെന്ന് ഉറപ്പാക്കിയിട്ട് വേണം വായ്പയെടുക്കാന്‍.

ശ്രദ്ധിക്കാന്‍: കാറിന്റെ വിലയുടെ 50 ശതമാനമെങ്കിലും ആദ്യമേ കൊടുക്കുന്നതായിരിക്കും നല്ലത്. എങ്കില്‍ പലിശയിനത്തില്‍ ഏറെ ലാഭമുണ്ടാകും.പരമാവധി ഡിസ്‌കൗണ്ടുകളും ഓഫറുകളും സമ്മാനങ്ങളും ഡീലറോട് ചോദിച്ചുവാങ്ങുക. കുറഞ്ഞ പലിശ നിരക്കില്‍ കാര്‍ കമ്പനി തന്നെ വാഹനവായ്പ തരുന്നുെങ്കില്‍ അത് തെരഞ്ഞെടുക്കുക.

ഭവന വായ്പ

രാള്‍ ജീവിതകാലത്ത് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായിരിക്കാം ഒരു വീട്. അതുകൊണ്ടു തന്നെ മറ്റു വായ്പകളില്‍ നിന്ന് വ്യത്യസ്തമായി വളരെ വലിയ തുക വായ്പയായി എടുക്കേണ്ടി വരും. മറ്റു വായ്പകളുടെ മാസതവണയ്ക്ക് ഒപ്പം ഭവനവായ്പയുടെ ഇ.എം.ഐയും അടക്കേണ്ടിവരുമെന്ന് ഓര്‍ക്കുക. നിങ്ങളുടെ മൊത്തം കടം നിങ്ങളുടെ വരുമാനത്തിന്റെ 40 ശതമാനത്തിന് മുകളിലാകാന്‍ അനുവദിക്കരുത്.

ശ്രദ്ധിക്കാന്‍: വായ്പയുടെ കാലാവധി കൂടുന്തോറും പലിശയിനത്തില്‍ വലിയ തുക കൊടുക്കേണ്ടി വരും. അതുകൊണ്ട് കാലാവധി പരമാവധി കുറച്ച് ഇ.എം.ഐ തുക കൂട്ടാന്‍ ശ്രദ്ധിക്കുക.

രണ്ടാമത്തെ വീട്: മധ്യവയസിനോട് അടുക്കുമ്പോള്‍ നിങ്ങള്‍ ജീവിതത്തിലെ പല ലക്ഷ്യങ്ങളും സ്വപ്നങ്ങളും നേടിക്കഴിഞ്ഞിട്ടുണ്ടാകും . വരുമാനത്തിലും വലിയ വര്‍ധനയുണ്ടായിട്ടുണ്ടാകണം. അതുകൊണ്ടു തന്നെ നിങ്ങളുടെ വരുമാനത്തിന്റെ വിഹിതം രണ്ടാമതൊരു വീടിലേക്ക് തിരിച്ചുവിടാം. അതില്‍ നിന്നുള്ള വാടകവരുമാനം റിട്ടയര്‍മെന്റ് ജീവിതത്തില്‍ ആശ്വാസമായിരിക്കും.

ശ്രദ്ധിക്കാന്‍: നല്ലൊരു ക്രെഡിറ്റ് ഹിസ്റ്ററി ഇതിനകം നേടിക്കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടു തന്നെ ബാങ്കുകളോട് സംസാരിച്ച് കുറഞ്ഞ പലിശനിരക്കില്‍ വായ്പ നേടിയെടുക്കാനാകും. ഹോം ലോണ്‍ ഇന്‍ഷുറന്‍സ് പോളിസിയുമെടുക്കുക.

Similar News