മികച്ച പ്ലാനിംഗോടു കൂടി മുന്നേറിയാല്‍ യുവാക്കള്‍ക്കും സാമ്പത്തിക സ്വതന്ത്രമായൊരു ഭാവി കെട്ടിപ്പടുക്കാം.
എങ്ങനെ തുടങ്ങാം
21ാം വയസില്‍ ജോലി നേടുന്ന ഒരാള്‍ക്ക് അതില്‍ നിന്നുള്ള വരുമാനംകൊണ്ട് എന്ത് ചെയ്യണമെന്ന വ്യക്തമായ ധാരണ ആദ്യം വേണം. ജോലി ലഭിച്ച ആദ്യ മാസങ്ങളില്‍ പ്രാഥമിക ചെലവുകള്‍ ഉണ്ടാകുമെങ്കിലും അയാള്‍ക്ക് സമ്പാദ്യത്തിനും തുടക്കമിടാവുന്നതാണ്. മിക്കവാറും പേര്‍ക്കും നിക്ഷേപത്തെക്കുറിച്ച് അവ്യക്തമായ ധാരണ മാത്രമേ ഉണ്ടാകൂ എന്നതാണ് സത്യം.
സമീപകാലത്ത് ജോലി ലഭിച്ച ഒരു യുവാവിന് 1.5 കോടി രൂപയുടെ വീട് അഞ്ച് വര്‍ഷത്തിനുള്ളില്‍ പണിയണമെന്ന ആഗ്രഹമുണ്ടെന്നിരിക്കട്ടെ. എന്നാല്‍ ഇപ്പോള്‍ അയാള്‍ക്കുള്ള ശമ്പളവും മറ്റ് വരുമാനങ്ങളും ഭാവിയില്‍ ലഭിച്ചേക്കാവുന്ന ശമ്പളവുമെല്ലാം കണക്കാക്കുമ്പോള്‍ ഒരുപക്ഷേ അയാള്‍ക്ക് 1.5 കോടി രൂപയുടെ വീട് പണിയാന്‍ സാധിച്ചെന്നു വരില്ല. 50 ലക്ഷം രൂപയ്ക്കുള്ള വീടായിരിക്കും അയാളെക്കൊണ്ട് സാധിക്കുക. അതായത് നിങ്ങള്‍ സ്വപ്നങ്ങള്‍ കാണുമ്പോള്‍ അത് നിങ്ങളുടെ വരുമാനവും ഭാവിയിലെ ശമ്പള സാധ്യതയുമെല്ലാം കണക്കാക്കി വേണം. അല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് എത്തിപ്പിടിക്കാനാവില്ല. അതുപോലെ തന്നെ നിങ്ങള്‍ക്കായി കരുതിവെച്ചിരിക്കുന്ന സമ്പാദ്യത്തെ കുറിച്ചും ധാരണ വേണം.
വിവിധ സാമ്പത്തിക ഉല്‍പ്പന്നങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡുകളും മറ്റും. പഠിച്ചുകൊിരിക്കുന്ന സമയത്തും മറ്റും ഒരു ക്രെഡിറ്റ് കാര്‍ഡ് നിങ്ങള്‍ക്കില്ലെങ്കില്‍ ജോലി ലഭിച്ചുകഴിഞ്ഞാല്‍ ആദ്യം നിങ്ങള്‍ കൈവശം വെക്കാനാഗ്രഹിക്കുക ക്രെഡിറ്റ് കാര്‍ഡായിരിക്കും. ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ യഥാസമയം അടച്ചുതീര്‍ക്കാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. 244 ശതമാനത്തോളം വരെ ചിലപ്പോള്‍ ക്രെഡിറ്റ് കാര്‍ഡില്‍ നിങ്ങള്‍ക്ക് പലിശ ഈടാക്കിയേക്കാം.
സ്ഥിരമായി നിക്ഷേപിക്കാം
ദീര്‍ഘകാല ലക്ഷ്യത്തോടെ ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയാണ് മികച്ച മാര്‍ഗം. നിങ്ങള്‍ തീരെ ചെറുപ്പമാണെങ്കില്‍ എസ്.ഐ.പിയാണ് നല്ലത്. വിവിധ ഇക്വിറ്റി ഫണ്ടുകളിലും ടാക്‌സ് സേവിംഗ് ഫണ്ടുകളിലുമുള്ള എസ്.ഐ.പികളില്‍ നിക്ഷേപം നടത്താം. മാസംതോറും 5000 രൂപ 15 ശതമാനം വാര്‍ഷിക റിട്ടേണോടെ 10 വര്‍ഷത്തേക്ക് എസ്.ഐ.പിയില്‍ നിക്ഷേപിക്കാന്‍ നി ങ്ങള്‍ ആരംഭിച്ചുവെന്നിരിക്കട്ടെ 10 വര്‍ഷം കഴിയുമ്പോള്‍ ഏതാണ്ട് 14 ലക്ഷം രൂപയുടെ നിക്ഷേപം നിങ്ങള്‍ക്കുണ്ടാകും. നിങ്ങളുടെ വിവാഹത്തിനോ വീട് വാങ്ങിക്കുന്നതിനോ മക്കളുടെ വിദ്യാഭ്യാസത്തിനോ എല്ലാം ഈ തുക വളരെയധികം ഉപകരിക്കും.
ഒരു അടിയന്തര ഫണ്ട് ഉണ്ടാക്കുക
സാമ്പത്തികമാന്ദ്യം പോലുള്ള കാലയളവില്‍ ഒരുപക്ഷേ പെട്ടെന്ന് നിങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ മറ്റൊരു ജോലി ലഭിക്കുന്ന വരെ പിടിച്ചുനില്‍ക്കാന്‍ ഒരു എമര്‍ജന്‍സി ഫ് നിങ്ങള്‍ കരുതണം. 4-6 മാസത്തെ നിങ്ങളുടെ നിലവിലെ ശമ്പളത്തിനു തുല്യമായ തുകയെങ്കിലും ആ ഫില്‍ ഉണ്ടായിരിക്കണം. എങ്കില്‍ പെട്ടെന്ന് ജോലി നഷ്ടപ്പെടുന്ന അവസരങ്ങളില്‍ മറ്റാരെയും ആശ്രയിക്കാതെ പിടിച്ചു നില്‍ക്കാന്‍ നിങ്ങള്‍ക്കാവും.