സാമ്പത്തിക മാന്ദ്യം മൂലം പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് നിലവിലെ 8.65 ശതമാനത്തില്‍ നിന്ന് 0.25 ശതമാനം വരെ കുറയ്ക്കാന്‍ ആലോചന. ഇതോടെ പലിശ 8.35 ശതമാനമോ 8.40 ശതമാനമോ ആയി താഴും.
പലിശ നിരക്കിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക ധനമന്ത്രാലയമാണെങ്കിലും പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റ് യോഗം അതുസംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കേണ്ടതുണ്ട്.8.65 ശതമാനംതന്നെ ഇക്കുറിയും നല്കാന് തങ്ങള്‍ സമ്മര്‍ദം ചെലുത്തുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗം പറഞ്ഞു.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline