പ്രധാന്‍മന്ത്രി വയ വന്ദന യോജന: മുതിര്‍ന്ന പൗരന്മാര്‍ക്ക് നേടാം 10,000 രൂപ പെന്‍ഷന്‍
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്ന പെന്‍ഷന്‍ പദ്ധതിയാണ് പ്രധാന്‍മന്ത്രി വയ വന്ദന യോജന (PMVVY).
2018 മേയിൽ നിക്ഷേപപരിധി 7.5 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായി ഉയര്‍ത്തിയിരുന്നു. ഇതോടെ പ്രതിമാസം 10,000 രൂപ വരെ പെന്‍ഷന്‍ കിട്ടും. 10 വര്‍ഷത്തേക്ക് നിശ്ചിത പ്രതിമാസ പെന്‍ഷന്‍ ഉറപ്പുനല്‍കുന്ന പദ്ധതിക്ക് 8 മുതൽ 8.3 ശതമാനം വാര്‍ഷിക പലിശ ലഭിക്കും.
2020 മാര്‍ച്ച് 31 വരെയാണ് സബ്‌സ്‌ക്രിപ്ഷന്‍ കാലാവധി.
പിഎംവിവിവൈ: അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
- എല്‍ ഐ സി യില്‍ ന്നിന് സബ്‌സ്‌ക്രിപ്ഷന്‍ ഓണ്‍ലൈന്‍ ആയോ അല്ലാതെയോ വാങ്ങാം.
- 60 വയസിന് മുകളിലുള്ളവര്‍ക്ക് അംഗമാകാം. ഉയര്‍ന്ന പ്രായപരിധി ഇല്ല.
- പെന്‍ഷന്‍ മാസം തോറുമോ 3, 6, 12 മാസക്കാലയളവിലോ സൗകര്യപ്രദമായരീതിയില്‍ വാങ്ങാം.
- 10 വര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപത്തുക തിരിച്ചുകിട്ടും. ഇക്കാലയളവില്‍ പെന്‍ഷന്‍ ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ തുക അനന്തരവകാശിക്ക് കിട്ടും.
- നിക്ഷേപകനോ പങ്കാളിക്കോ ഗുരുതരമായ അസുഖങ്ങള്‍ പിടിപെട്ടാല്‍ ഇടയ്ക്ക് വെച്ച് തുക പിന്‍വലിക്കാം. എന്നാല്‍, ഇങ്ങനെ കാലാവധി തീരും
മുന്‍പ് പിന്‍വലിച്ചാല്‍ നിക്ഷേപത്തിന്റെ 98 ശതമാനം തുക മാത്രമേ തിരിച്ചുകിട്ടൂ.
- നിലവില്‍ പെന്‍ഷന്‍ന് വേണ്ടി ചിലവാക്കിയ തുകയുടെ 75 ശതമാനം വരെ വായ്പ ലഭിക്കും. എന്നാല്‍, പദ്ധതി അംഗമായത്തിനു ശേഷം മുന്ന് വര്‍ഷം കഴിഞ്ഞാലെ ലോണ്‍ കിട്ടുകയുള്ളൂ.
- PMVVY ക്ക് ആദായ നികുതി ഇളവില്ല. കിട്ടുന്ന പലിശ വരുമാനം നികുതി ബാധകമാണ്. ഈ പദ്ധതിക്ക് ജിഎസ്ടി ബാധകമല്ല.