പണം കൈയില്‍ വന്നാല്‍ വായ്പ അടച്ചു തീര്‍ക്കണോ, നിക്ഷേപം തുടങ്ങണോ?

Update: 2019-10-29 10:49 GMT

ഒരു ഭവന വായ്പ നിലവിലിരിക്കെ നിങ്ങളുടെ കൈയില്‍ കുറച്ചു പണം വന്നു ചേര്‍ന്നാല്‍ അത് എന്തു ചെയ്യും? വായ്പ തീര്‍ക്കാന്‍ ഉപയോഗിക്കണോ, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പോലുള്ള ദീര്‍ഘകാല പദ്ധതികളില്‍ നിക്ഷേപിക്കണോ?

നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവിനോട് ചോദിച്ചാല്‍ ലഭിക്കുന്ന ഉത്തരം വായ്പ അടച്ചു തീര്‍ക്കുക എന്നതു തന്നെയാകും. കാരണം സാമ്പത്തികാസൂത്രണത്തിലെ ആദ്യ പാഠം തന്നെ സേവിംഗ്‌സ് തുടങ്ങുന്നതിനു മുമ്പേ കടമെല്ലാം തീര്‍ക്കുക എന്നതാണല്ലോ. പല സാഹചര്യങ്ങളിലും അതു തന്നെയാകും ഉചിതവും. ക്രെഡിറ്റ് കാര്‍ഡിലെ കടം തീര്‍ക്കണോ നിക്ഷേപിക്കണോ എന്നതാണ് ചോദ്യമെങ്കില്‍ കടം തീര്‍ക്കുക എന്നതു തന്നെയാണ് മുന്‍ഗണന.

എന്നാല്‍ ഭവന വായ്പ പോലെയുള്ളവയില്‍ അതല്ല കൂടുതല്‍ നേട്ടം നല്‍കുക. 11 ശതമാനം പലിശ നിരക്കില്‍ എടുത്ത ഭവനവായ്പ ഓരോ മാസവും ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന രീതിയിലാകും പ്ലാന്‍ ചെയ്തിട്ടുണ്ടാകുക. അത് മുറയ്ക്ക് നടന്നു പോകും. വര്‍ഷങ്ങള്‍ കഴിയുന്നതോടെ ശമ്പളത്തില്‍ വര്‍ധനയുണ്ടാകുകയും ഇഎംഐ അത്രവലിയ ബാധ്യതയല്ലാതായി തീരുകയും ചെയ്യും. അതേസമയം ആ പണം കടം വീട്ടാന്‍ ഉപയോഗിക്കാതെ ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ചിലപ്പോള്‍ പതിനഞ്ചോ ഇരുപതോ ശതമാനം പലിശ ലഭിച്ചെന്നിരിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News