ഫണ്ട് മാനേജര്‍ സ്ഥാനത്തു നിന്നും റിലയന്‍സ് ക്യാപ്പിറ്റല്‍ പിന്മാറി

Update: 2019-08-12 07:22 GMT

എന്‍പിഎസിലെ പെന്‍ഷന്‍ ഫണ്ട് മാനേജര്‍ സ്ഥാനത്തു നിന്ന് ഓഗസ്റ്റ് 10 ന് റിലയന്‍സ് ക്യാപിറ്റല്‍ ഫണ്ട് ലിമിറ്റഡ് പിന്മാറി. പകരം ഫണ്ട് മാനേജരെ നിര്‍ദേശിക്കാത്തവരെ എല്‍ഐസിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇനി ഏഴ് ഫണ്ട് മാനേജര്‍മാരാണ് നിലവിലുള്ളത്. എച്ച്ഡിഎഫ്‌സി ആണ് ഇതില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഫണ്ട് മാനേജര്‍.

നേരിട്ടുള്ള വിദേശ നിക്ഷേപ പരിധിയായ 49 % ത്തെക്കാള്‍ അധികമായതാണ് റിലയന്‍സ് പിന്മാറാന്‍ കാരണം. 2009 മെയ് 21 നായിരുന്നു റിലയന്‍സ് പെന്‍ഷന്‍ഫണ്ട് നിലവില്‍ വന്നത്.

Similar News