കുട്ടികൾക്കായി എസ്ബിഐയുടെ സീറോ ബാലൻസ് എക്കൗണ്ട് 

Update:2018-11-21 16:55 IST

നിങ്ങളുടെ കുട്ടികൾക്ക് പിഗ്ഗി ബാങ്കിൽ പണം സൂക്ഷിച്ചു വെക്കുന്ന ശീലമുണ്ടോ? എന്നാൽ അവർക്ക് യോജിച്ച ഒരു സേവിങ്സ് എക്കൗണ്ട് ഇപ്പോൾ എസ്ബിഐ ലഭ്യമാക്കുന്നുണ്ട്. ശിശുദിനത്തിനാണ് ഈ പദ്ധതി ആരംഭിച്ചത്.

18 വയസിൽ താഴെയുള്ളവർക്കു മാത്രമായുള്ള രണ്ട് എക്കൗണ്ടുകളാണ് (Pehla Kadam and Pehli Udaan) ഈ സ്കീമിലുള്ളത്. ഇവയെക്കുറിച്ചറിയാം.

  • എക്കൗണ്ട് ഹോൾഡർ മൈനർ ആയിരിക്കണം. രക്ഷാകർത്താവിനൊപ്പം

    ജോയിന്റ് എക്കൗണ്ട് ആണ് തുടങ്ങാൻ കഴിയുക.

  • പെഹ്ലാ കദം: എക്കൗണ്ട് ഹോൾഡർ മൈനർ ആയിരിക്കണം. രക്ഷാകർത്താവിനൊപ്പം ജോയിന്റ് എക്കൗണ്ട് ആണ് തുടങ്ങാൻ കഴിയുക.
  • പെഹ്‌ലി ഉഡാൻ: 10 വയസിനു മുകളിലുള്ള മൈനർ ആയ കുട്ടികൾക്ക് ഈ എക്കൗണ്ട് തുടങ്ങാം. ജോയിന്റ് എക്കൗണ്ട് വേണമെന്നില്ല.
  • രണ്ട് തരം എക്കൗണ്ടുകളിലും സൂക്ഷിക്കേണ്ട മിനിമം ബാലൻസ് പൂജ്യമാണ്.
  • പരമാവധി 10 ലക്ഷം രൂപ വരെ നിക്ഷേപിക്കാം
  • ഇന്റർനെറ്റ് ബാങ്കിംഗ് വഴിയാണെങ്കിൽ ഒരു ദിവസം 5,000 രൂപ വരെ ഇടപാടുകൾ നടത്താം. മൊബൈൽ ബാങ്കിംഗ് വഴി പരമാവധി 2000 രൂപയുടെ ഇടപാടുകളും.
  • കുട്ടിയുടെ ഫോട്ടോ പതിപ്പിച്ച എടിഎം കാർഡുകൾ നൽകും. പിൻവലിക്കാവുന്ന പരമാവധി തുക 5,000 രൂപ.
  • ഓട്ടോ സ്വീപ് സംവിധാനം ലഭ്യമാണ്.
  • 10 ലീഫ് ഉള്ള ചെക്ക് ബുക്ക് ലഭിക്കുന്നതാണ്.
  • സാധാരണ സേവിങ്സ് എക്കൗണ്ടിന് ബാധകമായ പലിശ നിരക്കാണ് ഇതിനും
  • എക്കൗണ്ട് നമ്പർ മാറ്റാതെ തന്നെ ഏത് എസ്ബിഐ ബ്രാഞ്ചിലൊട്ടും എക്കൗണ്ട് മാറ്റാവുന്നതാണ്.

Similar News