പിപിഎഫ് ഉള്‍പ്പെടെയുള്ള ചെറു സമ്പാദ്യപദ്ധതികളുടെ പലിശ നിരക്ക് കുറച്ചു

Update: 2020-04-01 06:44 GMT

പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്)ഉള്‍പ്പെടെയുള്ള ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ചു. ഇന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. 0.70 ശതമാനം മുതല്‍ 1.40 ശതമാനം വരെയാണ് വിവിധ ചെറു നിക്ഷേപപദ്ധതികളുടെ പലിശ നിരക്കില്‍ വരുത്തിയിരിക്കുന്ന കുറവ്.
പിപിഎഫ്, സുകന്യ സമൃദ്ധി യോജന എന്നിവയുടെ പലിശ നിരക്ക് 0.80 ശതമാനം കുറയും. ഇവയുടെ പുതിയ പലിശ നിരക്ക് യഥാക്രമം 7.1 ശതമാനം, 7.6 ശതമാനം എന്നിങ്ങനെയാണ്.
124  മാസം കാലാവധിയുള്ള കിസാന്‍ വികാസ് പത്രയുടെ നിരക്ക് 0.7 ശതമാനം കുറച്ച് 6.9 ശതമാനമാക്കി.
അഞ്ചു വര്‍ഷക്കാലാവധിയുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമിന്റെ പലിശ 1.20 ശതമാനമാണ് കുറച്ചിരിക്കുന്നത്. പുതിയ പലിശ നിരക്ക് 7.4 ശതമാനം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, റെക്കറിംഗ് ഡെപ്പോസിറ്റ് എന്നിവയുടെ നിരക്ക് ഒരു ശതമാനം മുതല്‍ 1.40 ശതമാനം വരെ കുറയും.
മൂന്നു മാസത്തിലൊരിക്കലാണ് ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News