സ്ഥിരനിക്ഷേപത്തിന് ഉയര്‍ന്ന പലിശ നല്‍കുന്ന 10 ബാങ്കുകള്‍ ഏതൊക്കെ?

ഫിക്‌സഡ് ഡെപ്പോസിറ്റ് പ്ലാന്‍ ഉള്ളവരാണോ നിങ്ങള്‍. എങ്കിലിതാ എഫ്ഡിക്ക് ഏറ്റവും മികച്ച പലിശ തരുന്ന പത്തു ബാങ്കുകളെ അറിയാം. നിരക്കുകളും.

Update:2021-08-02 18:46 IST

സാധാരണക്കാര്‍ ഭാവിയിലേക്ക് സുരക്ഷിതമായ നിക്ഷേപമാര്‍ഗം എന്ന നിലയില്‍ ഏറ്റവുമധികം തെരഞ്ഞെടുക്കുക ഫിക്‌സഡ് ഡെപ്പോസിറ്റുകളെയാണ്. സ്ഥിര നിക്ഷേപങ്ങള്‍ വലിയൊരു ലാഭം നല്‍കുന്നില്ല എങ്കില്‍ പോകും ഓഹരി വിപണിയുടെ റിസ്‌കുകള്‍ ഇല്ലാതെ പലിശ വരുമാനം നല്‍കുന്നുവെന്നതിനാല്‍ റിട്ടയര്‍ ആയവര്‍ക്കിടയിലും ഈ നിക്ഷേപ മാര്‍ഗത്തിന് വന്‍ ഡിമാന്‍ഡാണ്.

എന്നിരുന്നാലും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വര്‍ഷത്തിലേറെയായി റിപ്പോ നിരക്ക് മാറ്റമില്ലാതെ 4% ല്‍ നിലനിര്‍ത്തുന്നതിനാല്‍, പല ബാങ്കുകളും അവരുടെ എഫ്ഡി പലിശനിരക്ക് കുറച്ചു. നിക്ഷേപകരുടെ നികുതി സ്ലാബ് നിരക്ക് അനുസരിച്ച് എഫ്ഡി റിട്ടേണുകള്‍ പൂര്‍ണമായും നികുതി നല്‍കേണ്ടി വരുന്നുവെന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും പല ബാങ്കുകളും മെച്ചപ്പെട്ട പലിശ നിരക്കുകളാണ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് നല്‍കുന്നത്. നിക്ഷേപകര്‍ക്ക് മറ്റ് റിസ്‌കുകള്‍ വിലയിരുത്തി ഒരു തുക മികച്ച പലിശ നല്‍കുന്ന ബാങ്കിലേക്ക് പാര്‍ക്ക് ചെയ്യാവുന്നതുമാണ്. വിവിധ ബാങ്കുകളിലായി നിക്ഷേപിക്കുന്നതും റിസ്‌ക് കുറയ്ക്കുന്നു.
എങ്ങനെ ഉയര്‍ന്ന പലിശ നേടാം
നിങ്ങള്‍ക്ക് 5 ലക്ഷം രൂപ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, 5 വര്‍ഷത്തേക്ക് ഒരു FD- യില്‍ നിക്ഷേപിക്കുന്നതിനുപകരം, നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം അഞ്ച് എഫ് ഡികളായി വിഭജിക്കാം. ആദ്യ എഫ്ഡിക്ക് 1 വര്‍ഷവും രണ്ടാമത്തേതിന് 2 വര്‍ഷവും മൂന്നാമത്തേതിന് 3 വര്‍ഷവും നാലാമത്തേതിന് 4 വര്‍ഷവും അഞ്ചാമത്തേതിന് 5 വര്‍ഷവും കാലാവധിയാക്കാം.നേരത്തെ പിന്‍വലിക്കുന്നതിനു പകരം പലിശ വരുമാനം ഉയരുമ്പോള്‍ യഥാ സമയം നിക്ഷേപങ്ങളില്‍ പ്രതിഫലിക്കാന്‍ ഇത് സഹായിക്കും. റിസ്‌കും കുറയും.
സ്വകാര്യ ബാങ്കുകളെങ്കിലും യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ആര്‍ബിഎല്‍, ഡിസിബി എന്നിവയെല്ലാം മികച്ച പലിശ വാഗ്ദാനം ചെയ്യുന്നു. റിസ്‌ക് വിലയിരുത്തി മാത്രം വിദഗ്‌ധോപദേശത്തോടെ നിക്ഷേപിക്കുക. ശ്രദ്ധിക്കുക, മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണയായി നല്‍കുന്ന നിരക്കിനേക്കാള്‍ 50 ബേസിസ് പോയിന്റുകള്‍ വരെ മുന്‍ഗണനാ നിരക്കുകള്‍ ലഭിക്കും. അന്വേഷിച്ച് ചെയ്യുക. മുതിര്‍ന്ന അംഗങ്ങളുടെ പേരില്‍ നിക്ഷേപം തുടങ്ങി നോമിനിയുടെ വിവരങ്ങളും മറ്റും കൃത്യമായി നല്‍കാനും നല്‍കിയെങ്കില്‍ യഥാ സമയം പുതുക്കാനും മറക്കരുത്.
അഞ്ച് വര്‍ഷ ടെന്വറിന് പരമാവധി പലിശ (വിവിധ ബാങ്ക് വെബ്‌സൈറ്റില്‍ നിന്നുള്ള ഡേറ്റ അനുസരിച്ചുള്ളത്) നല്‍കുന്ന ബാങ്കുകളുടെ പട്ടിക ചുവടെ:




 


 


Tags:    

Similar News