സാമ്പത്തികാസൂത്രണം എളുപ്പമാക്കാന്‍ ഈ നാലു വഴികള്‍ പരീക്ഷിക്കൂ

Update: 2020-08-27 06:26 GMT

വ്യക്തികളെ സംബന്ധിച്ചിടത്തോളം സാമ്പത്തികാസൂത്രണം എന്നത് ചില്ലറക്കാര്യമല്ല. വരുമാനം, ചെലവ്, പണപ്പെരുപ്പം, നികുതി, സാമ്പത്തിക ലക്ഷ്യങ്ങള്‍, നിക്ഷേപങ്ങള്‍, കൂട്ടുപലിശ തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിച്ചു വേണം മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാന്‍. ഓണ്‍ലൈനില്‍ സൗജന്യമായി ലഭ്യമാകുന്ന ചില ടൂളുകള്‍ ഇക്കാര്യത്തില്‍ നമ്മെ സഹായിക്കും.

1. റിട്ടയര്‍മെന്റ് കാല്‍ക്കുലേറ്റര്‍

റിട്ടയര്‍മെന്റ് പദ്ധതി ആസൂത്രണത്തിന് സഹായിക്കുന്ന ഓണ്‍ലൈന്‍ ഉപകരണമാണിത്. നിലവിലുള്ള നിക്ഷേപ സാഹചര്യങ്ങളഉം നിലവിലെ പ്രതിമാസ ചെലവുകളും വയസും റിട്ടയര്‍മെന്റ് വര്‍ഷവും മറ്റും വിലയിരുത്തി റിട്ടയര്‍മെന്റ് പദ്ധതിക്കായി എങ്ങനെ എത്രമാത്രം നിക്ഷേപിക്കണമെന്ന് ഇതിലൂടെ മനസ്സിലാക്കാനാവും. ചില കാല്‍ക്കുലേറ്ററുകള്‍ പണപ്പെരുപ്പ നിരക്ക് കൂടി കണക്കാക്കി നിക്ഷേപത്തില്‍ നിന്ന് എന്തു വരുമാനം ലഭ്യമാകും എന്നു കൂടി കാണിക്കും.

2. ഇഎംഐ കാല്‍ക്കുലേറ്റര്‍

വായ്പകളില്‍ന്മേലുള്ള പ്രതിമാസ തിരിച്ചടവിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇതിലൂടെ ലഭ്യമാകുക. മിക്ക ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അവരവരുടെ വെബ്‌സൈറ്റുകളില്‍ ഈ സവനം നല്‍കുന്നുണ്ട്. വായ്പാ തുക, കാലവധി പലിശ നിരക്ക് തുടങ്ങിയവ രേഖപ്പെടുത്തിയാല്‍ ഇഎംഐ കണ്ടെത്താനാകും.-Ad-

3. ടാക്‌സ് കാല്‍ക്കുലേറ്റര്‍

വരുമാനമനുസരിച്ച് എത്ര നികുതി നല്‍കേണ്ടി വരും എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടോ? ആദായ നികുതി വകുപ്പ് വെബ്‌സൈറ്റില്‍ ഇതിന് പ്രതിവിധിയുണ്ട്. ഓരോ വ്യക്തിക്കും ബാധകമായ നികുതി എത്രയെന്നറിയാന്‍ ഉപകാരപ്രദമായ ടൂള്‍സും കാല്‍ക്കുലേറ്ററും അതിലുണ്ട്. വരുമാനം, ടിഡിഎസ്, അലവന്‍സസ്, മൂല്യത്തകര്‍ച്ച തുടങ്ങിയ വിവിധ കാര്യങ്ങളിലൂടെ അത് കണ്ടെത്താം.

4.എസ്‌ഐപി, ആര്‍ഡി കാല്‍ക്കുലേറ്റര്‍

മ്യൂച്വല്‍ഫണ്ട് വെബ്‌സൈറ്റുകളിലും മറ്റും എസ്‌ഐപി കാല്‍ക്കുലേറ്റര്‍ ലഭ്യമാകും. നിശ്ചിത തുക നിശ്ചിത കാലത്തേക്ക് എസ്‌ഐപിയായി നിക്ഷേപിച്ചാല്‍ ലഭിക്കുന്ന വരുമാനം ഇതിലൂടെ മനസ്സിലാക്കാം. ഇതിന് സമാനമായി റിക്കറിംഗ് ഡെപ്പോസിറ്റിലൂടെ ലഭ്യാകുന്ന നേട്ടത്തെ കുറിച്ച് ബാങ്ക് വെബ്‌സൈറ്റിലെ കാല്‍ക്കുലേറ്ററിലൂടെയും മനസ്സിലാക്കാനാവും.
വിവിധ കാര്യങ്ങളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ഈ കാല്‍ക്കുലേറ്ററുകള്‍ ഉപയോഗിച്ച് ഏതൊരാള്‍ക്കും മനസ്സിലാക്കാനാവും. എന്നാല്‍ നിക്ഷേപം നടത്തുന്നതിനു മുമ്പ് ഈ മേഖലയിലെ വിദഗ്ധരുടെ ഉപദേശം തേടുന്നത് നല്ലതായിരിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News