ആധാര്‍ നിയമലംഘനങ്ങള്‍ക്ക് ഒരു കോടി രൂപവരെ പിഴ
നിയമ ലംഘനങ്ങളില്‍ നടപടിയെടുക്കാനും യുഐഡിഐഎയ്ക്ക് അധികാരം നല്‍കുന്നതാണ് വിജ്ഞാപനം
ഇനി ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളില്‍ ഒരു കോടി രൂപവരെ പിഴ ഈടാക്കും. ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക്(uidia) അധികാരം നല്‍കിക്കൊണ്ട് വിജ്ഞാപനം ഇറങ്ങി. 2019ല്‍ പാര്‍ലമെൻ്റ് പാസാക്കിയ ആധാര്‍ നിയമത്തിന് അനുസൃതമായാണ് ഐടി മന്ത്രാലയം ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത്.
ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നതും കുറ്റകരമാണ്. പിഴ അടയ്ക്കാത്തവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും അധികൃതര്‍ക്ക് നടപടി സ്വീകരിക്കാം.
നിയമ ലംഘനങ്ങളില്‍ നടപടിയെടുക്കാനും പരാതി പരിഹാരത്തിനുമായി കേന്ദ്രം ജോയിൻ്റ് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള അനുമതി യുഐഡിഐഎയ്ക്ക് ലഭിക്കും. പത്ത് വര്‍ത്തെ സര്‍വീസ്, നിയമം/ മാനേജ്‌മെൻ്റ് / ഐടി / വാണിജ്യം എന്നിവയിലേതിലെങ്കിലും മൂന്ന് വര്‍ഷത്തെ വിദഗ്ദ പരിചയം എന്നിങ്ങനെയാണ് പരാതിപരിഹാന ഉദ്യോഗസ്ഥന് വേണ്ട യോഗ്യതകള്‍.
നടപടികള്‍ക്ക് മുമ്പ് ആരോപണ വിധേയര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി വിശദീകരണത്തിനുള്ള അവസരം ഒരുക്കണം. ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ക്ക് എതിരെ ഡിസ്പ്യൂട്ട്‌സ് ആന്‍ഡ് അപ്ലേറ്റ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാവുന്നതാണ്.