പെന്‍ഷന്‍ സുരക്ഷിതമാക്കാം; നികുതി ഇളവിനൊപ്പം മികച്ച നേട്ടങ്ങളും

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിലൂടെ കൂടുതല്‍ നേട്ടം

Update:2022-02-12 14:00 IST

സര്‍ക്കാരിന് കീഴിലും സ്വകാര്യ കമ്പനികള്‍ അവതരിപ്പിച്ചിട്ടുള്ളതുമായി വിവിധ പെന്‍ഷന്‍ പ്ലാനുകള്‍ ഇന്ന് ലഭ്യമാണ്. ഇതില്‍ ഏറ്റവും ജനകീയമായതേതെന്നു ചോദിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം (എസ്സിഎസ്എസ്) ആണെന്നു പറയേണ്ടി വരും.

ഈ സ്ഥിരനിക്ഷേപ പദ്ധതിയില്‍ 60 വയസ്സ് തികഞ്ഞവര്‍ക്കും 55 വയസ്സിനു ശേഷം സ്വയം വിരമിച്ചവര്‍ക്കും 50 വയസ്സ് പൂര്‍ത്തിയാക്കി വിരമിക്കുന്ന സൈനികര്‍ക്കും നിക്ഷേപം നടത്താം. നിക്ഷേപത്തിന് ഉയര്‍ന്ന പലിശ മാത്രമല്ല 1.5ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവുണ്ട്. 7.4% ആണ് നിലവിലെ പലിശ നിരക്ക്. ത്രൈമാസ അടിസ്ഥാനത്തിലാണ് പലിശ വരുമാനം ലഭിക്കുക.
നിക്ഷേപ പദ്ധതിയില്‍ ചേരാം:
  • എല്ലാ പൊതുമേഖലാ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും അക്കൗണ്ട് തുടങ്ങാം.
  • പ്രായം, തിരിച്ചറിയല്‍, മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള കെവൈസി രേഖകള്‍ നല്‍കണം.
  • ഒരാള്‍ക്ക് ഒന്നിലേറെ അക്കൗണ്ട് ആരംഭിക്കാം.
  • ഭാര്യ / ഭര്‍ത്താവ് എന്നിവരുമായി ജോയിന്റ് അക്കൗണ്ട് ആരംഭിക്കാം.
  • നോമിനിയെ ചേര്‍ക്കാനും അവസരമുണ്ട്.
  • കുറഞ്ഞത് 1000 രൂപയെങ്കിലും നിക്ഷേപിക്കണം. നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്.
  • 5 വര്‍ഷമാണ് നിക്ഷേപ കാലാവധി.
  • 3 വര്‍ഷം കൂടി നിക്ഷേപം നീട്ടിയെടുക്കാം.
  • കാലാവധി എത്തി ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപം നീട്ടിയെടുക്കണം.
  • കാലാവധി എത്തും മുന്‍പു നിക്ഷേപം പിന്‍വലിച്ചാല്‍ പിഴ ഈടാക്കിയതിന് ശേഷം നിക്ഷേപത്തുക ലഭിക്കും.




Tags:    

Similar News