EP 66: ഒരേ ഉത്പന്നത്തിന് വ്യത്യസ്ത വിലകള്‍ നല്‍കുന്ന തന്ത്രം
ഒരേ സ്റ്റോറില്‍ തന്നെ വ്യത്യസ്ത ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത വിലകള്‍. കേൾക്കാം അതിനു പിന്നിലെ തന്ത്രം
നിങ്ങള്‍ ഒരു മാസം 5000 രൂപ ഒരു സ്റ്റോറില്‍ ചെലവഴിക്കുന്നു എന്ന് കരുതുക. ആ സ്റ്റോര്‍ നിങ്ങള്‍ക്കൊരു സ്പെഷ്യല്‍ ഓഫര്‍ കൂപ്പണ്‍ അയച്ചു നല്‍കുന്നു. ഈ കൂപ്പണ്‍ പ്രകാരം നിങ്ങള്‍ക്ക് 10% കിഴിവ് ലഭിക്കും. എന്നാല്‍ ഈ ഓഫര്‍ സ്റ്റോറില്‍ കയറി ചെല്ലുന്ന മറ്റൊരു കസ്റ്റമറിന് ലഭിക്കുകയില്ല. നിങ്ങളുടെ പര്‍ച്ചേസ് ഹാബിറ്റ് വിശകലനം ചെയ്തിട്ടാണ് അവര്‍ നിങ്ങള്‍ക്കീ ഓഫര്‍ നല്‍കിയിരിക്കുന്നത്. ഒരേ സ്റ്റോറില്‍ തന്നെ വ്യത്യസ്ത ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത വിലകള്‍ എന്ന് ഇവിടെ കാണാം.