EP 60: വിപണിയറിഞ്ഞ് വില്‍പ്പന നടത്താന്‍ ഒരു ആഗോള തന്ത്രം

ഉല്‍പ്പന്നത്തെ പുതിയ വിപണിക്ക് ആകര്‍ഷകവും അനുയോജ്യവുമായ രീതിയില്‍ പരിഷ്‌കരിക്കുന്ന തന്ത്രം കാണാം

Update:2023-03-28 17:17 IST

ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളിലൊന്ന് ഇന്ത്യന്‍ വിപണിയിലേക്ക് കടന്നു വരാന്‍ തീരുമാനിച്ചു. എന്നാല്‍ ഇന്ത്യന്‍ വിപണിയ്ക്ക് ഒരു പ്രത്യേകതയുണ്ട്. വികസിത രാജ്യത്ത് നിര്‍മ്മിച്ച് വിപണനം ചെയ്യുന്ന ഒരു കാര്‍ അതേപോലെതന്നെ ഇവിടുത്തെ വിപണിയിലേക്ക് വില്‍പ്പനക്കായി എത്തിച്ചാല്‍ അത് തീര്‍ച്ചയായും പരാജയപ്പെടും. ഇന്ത്യന്‍ വിപണിക്കാവശ്യം വില കുറഞ്ഞ, അനാവശ്യ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയ ഒരു മോഡലാണ്.

അവര്‍ തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ വില വര്‍ധിപ്പിക്കുന്ന പല ഫീച്ചേഴ്‌സും ഒഴിവാക്കി. സീറ്റുകളിലെ വിലകൂടിയ ആഡംബര ലെതറിന് പകരം വിലകുറഞ്ഞ ലെതര്‍ ഉപയോഗിച്ചു. വാഹനത്തിന്റെ പിന്‍വശത്തെ പവര്‍ വിന്‍ഡോകള്‍ ഒഴിവാക്കി. അങ്ങനെ ഇന്ത്യന്‍ വിപണിയില്‍ വില കുറച്ച് നല്‍കാവുന്ന രീതിയില്‍ അവര്‍ തങ്ങളുടെ വാഹനങ്ങളെ പരിഷ്‌കരിച്ചു. വികസിത (Developed) രാജ്യങ്ങളില്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന വാഹനങ്ങളില്‍ ഇതുപോലുള്ള പല മാറ്റങ്ങളും നടപ്പിലാക്കിയാണ് നിര്‍മ്മാതാക്കള്‍ വികസ്വര (Developing) രാജ്യങ്ങളുടെ വിപണികളിലേക്ക് കടന്നുകയറുന്നത്.

ഉല്‍പ്പന്നത്തെ പുതിയ വിപണിക്ക് ആകര്‍ഷകമായ രീതിയില്‍ പരിഷ്‌കരിക്കുന്ന ഈ തന്ത്രമാണ് ബാക്ക് വേഡ് ഇന്‍വെന്‍ഷന്‍ (Backward Invention). ഇത്തരത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശ ഉപഭോക്താക്കളെ ലക്ഷ്യമിട്ട്‌കൊണ്ടു മാത്രം ഹൈ- എന്‍ഡ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വില്‍ക്കാന്‍ എടുക്കുന്ന ചില പരിഷ്‌കാരങ്ങളുണ്ട്. അത്തരത്തിലുള്ളവയാണ് റിവേഴ്‌സ് ഇന്നൊവേഷന്‍ Reverse Innovation). കേള്‍ക്കാം


Tags:    

Similar News