EP 30 : 'രണ്ട് വശങ്ങളുള്ള വിപണി'; നാട്ടിന്‍പുറങ്ങളില്‍ പയറ്റിത്തെളിഞ്ഞ തന്ത്രം കോര്‍പ്പറേറ്റ് ബിസിനസിന് പോലും പ്രയോഗിക്കാം

ഒരു വിപണി രണ്ട് വ്യത്യസ്ത ഗുണഭോക്താക്കള്‍ക്ക് പ്രയോജനമാകുന്നു , ഒരുമിച്ചു കൊണ്ടു വരുന്നു, രണ്ടു പേര്‍ക്കും ഗുണകരമായ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്നു. ഈ തന്ത്രം

Update: 2022-08-16 10:30 GMT

Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn

നിങ്ങളുടെ ഗ്രാമത്തില്‍ വലിയൊരു എക്‌സിബിഷന്‍ നടക്കുന്നു. നാട്ടുകാര്‍ അത് കാണുവാന്‍ എത്തിക്കൊണ്ടിരിക്കുന്നു. വ്യത്യസ്തങ്ങളായ ധാരാളം കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറുന്നു. ഗ്രൗണ്ടില്‍ അനവധി സ്റ്റാളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവയില്‍ ധാരാളം ഉല്‍പ്പന്നങ്ങളുണ്ട്. ഭക്ഷണ വിഭവങ്ങളുണ്ട്. സന്ദര്‍ശകര്‍ കലാപരിപാടികള്‍ ആസ്വദിക്കുന്നു. സ്റ്റാളുകളില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുന്നു. ഭക്ഷണം കഴിക്കുന്നു. എക്‌സിബിഷന്‍ കാണുന്നു വലിയ തിക്കും തിരക്കും കച്ചവടവും കൂടി എക്‌സിബിഷന്‍ പൊടിപൊടിക്കുന്നു. 
ഇത്തരമൊരു എക്‌സിബിഷന്‍ സന്ദര്‍ശകര്‍ക്ക് മാത്രമല്ല കച്ചവടക്കാര്‍ക്കു കൂടി ഗുണകരമാകുന്നു. പ്രാദേശിക കടകളുടെ കച്ചവടവും ഇതുമൂലം വര്‍ദ്ധിക്കുന്നു. ഇങ്ങിനെ രണ്ട് തരം ഗുണഭോക്താക്കളെ ഒരൊറ്റ പ്രോഗ്രാം സൃഷ്ടിക്കുന്നു. കച്ചവടക്കാരും ഉപഭോക്താക്കളും ഈ വിപണിയിലേക്ക് കടന്നു വരുന്നു. അതായത് ഒരു വിപണി രണ്ട് വ്യത്യസ്ത ഗുണഭോക്താക്കളെ സേവിക്കുന്നു, ഒരുമിച്ചു കൊണ്ടു വരുന്നു, രണ്ടു പേര്‍ക്കും ഗുണകരമായ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്നു.
നെറ്റ്ഫ്‌ലിക്‌സ് എന്ന ഒ ടി ടി പ്ലാറ്റ്‌ഫോം നോക്കുക. സിനിമാ നിര്‍മ്മാതാക്കള്‍ക്ക് തങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള വേദിയായി നെറ്റ്ഫ്‌ലിക്‌സിന്റെ സേവനം ഉപകാരപ്പെടുന്നു. അതേസമയം തന്നെ പ്രേക്ഷകര്‍ക്ക് ഈ ചിത്രങ്ങള്‍ കാണുവാനുള്ള അവസരം ഒരുക്കുകയും ചെയ്യുന്നു. സിനിമ നിര്‍മ്മാതാക്കളേയും പ്രേക്ഷകരേയും ഒരേ സമയം ഒരൊറ്റ വിപണി കൊണ്ട് കൂട്ടിയിണക്കുന്നു. ഇത്തരം വിപണിയെ രണ്ട് വശങ്ങളുള്ള വിപണി (Two Sided Market) എന്ന് പറയാം.
ഒരു ലേല ശാല (Auction House) ചെയ്യുന്നത് നോക്കൂ. അവര്‍ സാധനങ്ങള്‍ ലേലം ചെയ്യാന്‍ ഉടമസ്ഥരെ സഹായിക്കുന്നു. അതുപോലെതന്നെ അത്തരം സാധനങ്ങള്‍ ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് അവ നേടാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നു. സാധനങ്ങള്‍ വില്‍ക്കുന്നവരേയും ആവശ്യക്കാരേയും ഒറ്റ വിപണി കൊണ്ട് തമ്മില്‍ ബന്ധിപ്പിക്കുന്നു. രണ്ടു കൂട്ടര്‍ക്കും ഒരേ സമയം സേവനം നല്‍കുന്നു. ആമസോണ്‍ ചെയ്യുന്ന പോലെ ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍, കച്ചവടക്കാര്‍, ഉപഭോക്താക്കള്‍ എല്ലാവരേയും ഒരൊറ്റ ചരടിനാല്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു വിപണിക്ക് തന്നെ രണ്ട് വശങ്ങള്‍.
വിശദമായി അറിയാം, പോഡ്കാസ്റ്റ് കേള്‍ക്കൂ.


Tags:    

Similar News