EP 58: സൗജന്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ 'ഫ്രീമിയം'

സ്‌പോട്ടിഫൈ ഉള്‍പ്പെടെയുള്ള കമ്പനികള്‍ പയറ്റിയ 'ഫ്രീമിയം തന്ത്രം' നിങ്ങളുടെ ബിസിനസില്‍ എങ്ങനെ പ്രായോഗികമാക്കാം. കേള്‍ക്കൂ

Update: 2023-03-14 10:49 GMT

സ്‌പോട്ടിഫൈ ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. ഇഷ്ടമുള്ള പാട്ടുകള്‍ ഇഷ്ടം പോലെ കേള്‍ക്കാം, ഒപ്പം പോഡ്കാസ്റ്റുകളും ആസ്വദിക്കാം. അനുയോജ്യമായ ഗാനങ്ങള്‍ പ്ലേലിസ്റ്റുകളാക്കാം, ഭാഷകള്‍ തെരഞ്ഞെടുക്കാം. ഇത്തരത്തില്‍ ആകര്‍ഷകമായ ഫീച്ചറുകളുമായി എത്തുന്ന സ്‌പോട്ടിഫൈ പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് പരസ്യങ്ങള്‍ ഇല്ലാത്ത പാട്ടുമാത്രമുള്ള പാക്കേജുകള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. മൂന്നു മാസം വരെ ഇത്തരത്തില്‍ ഉപയോഗിക്കാം. പിന്നീട് ആപ്പ് ഉപയോഗിച്ച് തുടങ്ങുമ്പോള്‍ ഇടതടവില്ലാതെ പരസ്യങ്ങളും വരും. എന്നാല്‍ ആപ്പിന്റെ പ്രീമിയം വരിക്കാരെ ഈ പരസ്യങ്ങള്‍ ബാധിക്കുന്നേ ഇല്ല. മുമ്പ്, സൗജന്യമായി പരസ്യങ്ങളില്ലാതെ കേട്ടുകൊണ്ടിരുന്നവര്‍ സ്വാഭാവികമായും പ്രീമിയം ഓഫര്‍ എടുക്കാന്‍ നിര്‍ബന്ധിതരാകും. പലരും ആപ്പ് ഉപേക്ഷിച്ച് പോയേക്കാം. പക്ഷെ പ്രീമിയം വരിക്കാരാകുന്നവരാണ് കൂടുതല്‍. 'ഗാന'യും 'സ്‌പോട്ടിഫൈ' യും എല്ലാം പയറ്റുന്നത് ഒരേ തന്ത്രമാണ്, ഫ്രീമിയം. സൗജന്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തന്ത്രം.

Tags:    

Similar News