ഉപയോഗിച്ച സാധനങ്ങള്‍ വില കൊടുത്തു വാങ്ങി പുതുക്കി വില്‍ക്കുന്ന ത്രിഫ്റ്റ് സ്റ്റോറിന്റെ തന്ത്രം കേള്‍ക്കാം
ചിലപ്പോള്‍ നിങ്ങളുടെ മുഖം ചുളിയാം. മറ്റുള്ളവര്‍ ഉപയോഗിച്ചവ ഉപയോഗിക്കുവാനോ? കാലം മാറിയിരിക്കുന്നു. ത്രിഫ്റ്റ് സ്റ്റോര്‍ എന്ന റീറ്റെയില്‍ കോണ്‍സെപ്റ്റ് വ്യാപകമാണ്. ഇതില്‍ നിന്നും ബിസിനസുകാര്‍ക്ക് പകര്‍ത്താനും ഉണ്ട് ഏറെ. 100 ബിസ് സ്ട്രാറ്റജീസ് പോഡ്കാസ്റ്റിന്റെ അറുപത്തി നാലാം എപ്പിസോഡ് കേള്‍ക്കാം.
മറ്റുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍ വാങ്ങി വില്‍ക്കുന്ന ഒരു സ്റ്റോറാണത്. മറ്റ് റീറ്റെയില്‍ ബിസിനസുകള്‍ ബ്രാന്‍ഡ് ന്യൂ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ഇവര്‍ വില്‍ക്കുന്നത് മറ്റുള്ളവര്‍ ഉപയോഗിച്ച, വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന ഉല്‍പ്പന്നങ്ങളാണ്.
ത്രിഫ്റ്റ് സ്റ്റോര്‍ (Thrift Store) വെറുമൊരു സെക്കന്റ് ഹാന്‍ഡ് ഷോപ്പല്ല. വാങ്ങുന്ന ഉപയോഗിച്ച ഉല്‍പ്പന്നങ്ങള്‍ ഒന്നുകൂടി അവര്‍ പുതുക്കുന്നു (Refurbish). പല ഉല്‍പ്പന്നങ്ങളും പുതിയ ഉല്‍പ്പന്നങ്ങളായിത്തന്നെ നിങ്ങള്‍ക്ക് തോന്നുന്നു. നിങ്ങള്‍ ഒരിക്കല്‍ വളരെയധികം ഇഷ്ടപ്പെട്ട് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളാണ് നിങ്ങള്‍ അവിടെ വിറ്റത്. ആ ബ്രാന്‍ഡുകള്‍ പുതിയവ വാങ്ങുവാന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് ത്രിഫ്റ്റ് സ്റ്റോറില്‍ നിന്നും സ്വന്തമാക്കാം, ഉപയോഗിക്കാം.
ഈ തന്ത്രം വിവരിക്കുന്ന പോഡ്കാസ്റ്റ് കേൾക്കാം.