ലോകപ്രശസ്ത ഫാഷന്‍ ബ്രാന്‍ഡായ ഗുച്ചിയുടെ തന്ത്രം നിങ്ങള്‍ക്കും പ്രയോഗിക്കാം

'റീപൊസിഷനിംഗ്' തന്ത്രത്തിലൂടെ മാറ്റിമറിക്കാം ബ്രാന്‍ഡ് പ്രതിച്ഛായ. ഡോ. സുധീര്‍ ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങള്‍ വിവരിക്കുന്ന പോഡ്കാസ്റ്റില്‍ ഇന്ന് 78ാമത്തെ തന്ത്രം

Update:2023-08-24 15:18 IST

പുതിയ തലമുറ വസ്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുക്കുന്ന കടകള്‍ ശ്രദ്ധിക്കൂ. മാക്‌സ് (Max), ട്രെന്‍ഡ്‌സ് (Trends), സുഡിയോ (Zudio), എച്ച് ആന്‍ഡ് എം (H&M)അല്ലെങ്കില്‍ മറ്റ് ബ്രാന്‍ഡഡ് ന്യൂ ജെന്‍ ഷോപ്പുകള്‍. അവര്‍ പഴയ ഇടങ്ങളില്‍ പോകാന്‍ മടിക്കുന്നു. അവരുടെ മനസ്സില്‍ ആ ഷോപ്പുകളുടെ ഇമേജ് നിങ്ങള്‍ക്കുള്ളതിലും തികച്ചും വ്യത്യസ്തമാണ്. നിങ്ങള്‍ സാരി വാങ്ങാന്‍ അവിടെ പൊയ്‌ക്കൊള്ളൂ എന്നാല്‍ ഞങ്ങളുടെ വസ്ത്രങ്ങള്‍ അവിടെനിന്നും വേണ്ട, അവര്‍ പറയും.

ഇതേ അവസ്ഥയാണ് ലോകപ്രശസ്ത ഫാഷന്‍ ബ്രാന്‍ഡായ ഗുച്ചി (GUCCI) ഒരിക്കല്‍ അനുഭവിച്ചത്. പുതിയ തലമുറ തങ്ങളുടെ ബ്രാന്‍ഡിനോട് പ്രതിപത്തി കാണിക്കുന്നില്ല എന്നവര്‍ ഞെട്ടലോടെ മനസ്സിലാക്കി. ബ്രാന്‍ഡിനൊപ്പം അവരുടെ ഉപഭോക്താക്കളും വയസ്സായിക്കഴിഞ്ഞു. പുതുതലമുറയില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ ബ്രാന്‍ഡിന് കഴിയുന്നില്ല. ഗുച്ചി (GUCCI) പുതുതലമുറയുടെ സംസ്‌കാരത്തെയല്ല പ്രതിഫലിപ്പിക്കുന്നത്.

തങ്ങളുടെ ബ്രാന്‍ഡ് വിപണിയില്‍ വലിയൊരു അപകടം അഭിമുഖീകരിക്കുന്നത് അവര്‍ മുന്‍കൂട്ടി കണ്ടു. ഗുച്ചി (GUCCI) ബ്രാന്‍ഡിനെ റീപൊസിഷന്‍ (Reposition) ചെയ്യാന്‍ തീരുമാനിച്ചു.

തങ്ങളുടെ ഇറ്റാലിയന്‍ വേരുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അവര്‍ ന്യൂ ജെന്‍ ബ്രാന്‍ഡായി തങ്ങളെ റീപൊസിഷന്‍ ചെയ്തു. ഉപഭോക്താക്കളുടെ മനസ്സില്‍ ബ്രാന്‍ഡിനെക്കുറിച്ച് ആഴത്തില്‍ വേരൂന്നിയ പ്രതിച്ഛായ (Image) അവര്‍ പുനര്‍ക്രമീകരിച്ചു. ബ്രാന്‍ഡ് ലോഗോ കുറെക്കൂടി സൗന്ദര്യാത്മകമാക്കി. സമകാലികമായ (Contemporary) ഡിസൈനുകള്‍

പുറത്തിറക്കി. യുവതലമുറയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. തികച്ചും വ്യത്യസ്തമായ ഇമേജിലേക്ക് ഗുച്ചി (GUCCI) പരിവര്‍ത്തനം ചെയ്യപ്പെട്ടു. റീപൊസിഷനിംഗ് (Repositioning) അങ്ങനെ ഗുച്ചിയുടെ രക്ഷക്കെത്തി.

Tags:    

Similar News