EP 57: വില്‍പ്പനയില്‍ ലാഭം നേടാന്‍ ആപ്പിളിന്റെ 'റിവേഴ്‌സ് റേസര്‍ & ബ്ലേഡ്' തന്ത്രം

'റിവേഴ്‌സ് റേസര്‍ ആന്‍ഡ് ബ്ലേഡ്' തന്ത്രം നിങ്ങളുടെ കച്ചവടത്തില്‍ ലാഭം നല്‍കുന്നതെങ്ങനെ. ഡോ. സുധീര്‍ ബാബുവിന്റെ 100 ബിസിനസ് തന്ത്രങ്ങള്‍ വിശദമാക്കുന്ന പോഡ്കാസ്റ്റിന്റെ 57 ാം എപ്പിസോഡ് കേള്‍ക്കൂ

Update:2023-03-07 16:58 IST


പ്രാഥമിക ഉല്‍പ്പന്നം സൗജന്യമായോ കുറഞ്ഞ വിലയിലോ നല്‍കുകയും അതില്‍ ഉപയോഗിക്കുന്ന കണ്‍സ്യൂമബിളുകള്‍ക്ക് ഉയര്‍ന്ന വില ഈടാക്കുകയും ചെയ്യുന്ന ''റേസര്‍ ആന്‍ഡ് ബ്ലേഡ്'' (Razor and Blade) തന്ത്രം നാം കണ്ടതാണ്. ജില്ലെറ്റ് (Gillette) തങ്ങളുടെ ഷേവിംഗ് റേസറുകള്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന (Affordable) കുറഞ്ഞ വിലയില്‍ നല്‍കുകയും അതില്‍ ഉപയോഗിക്കുന്ന ബ്ലേഡുകള്‍ക്ക് പ്രീമിയം വില ചുമത്തുകയും ചെയ്യുന്നത് ഉദാഹരണം.

എന്നാല്‍ നിങ്ങള്‍ ആപ്പിളിന്റെ (Apple) ബിസിനസ് തന്ത്രത്തിലേക്ക് ചുഴിഞ്ഞു നോക്കുക. ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും കത്തി വിലയാണ്. ഡിസ്‌കൗണ്ട് നല്‍കുകയോ വില കുറച്ചു നല്‍കുകയോ ആപ്പിള്‍ ചെയ്യുന്നില്ല. ഐ ഫോണ്‍, ഐ പോഡ് അതുപോലെ മാക് ഉല്‍പ്പന്നങ്ങള്‍ എല്ലാം പ്രീമിയം വിലയിലാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. അതേസമയം തന്നെ ഈ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുവാന്‍ പറ്റുന്ന പല ആപ്ലിക്കേഷനുകളും പ്രോഗ്രാമുകളും കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നു. കൂടുതല്‍ അറിയാന്‍ പോഡ്കാസ്റ്റ് കേള്‍ക്കൂ

Tags:    

Similar News