EP 68: ബിസിനസ് വിജയിപ്പിക്കാൻ എങ്ങനെ സ്വയം ഒരു ബ്രാൻഡ് ആകാം
100 ബിസിനസ് സ്ട്രാറ്റജീസ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റിന്റെ 68 -ാം എപ്പിസോഡ് കേള്‍ക്കാം
ഓണസ്റ്റ് കമ്പനിയെ (Honest Company) പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? സാധ്യത വളരെ കുറവാണ്. എന്നാല്‍ നിങ്ങള്‍ തീര്‍ച്ചയായും ജെസിക്ക ആല്‍ബ (Jessica Alba) എന്ന അഭിനേത്രിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ജെസിക്ക ആല്‍ബയുടെ കമ്പനിയാണ് ഓണസ്റ്റ് കമ്പനി. വിഷലിപ്തമല്ലാത്ത, ശുദ്ധമായ ഹോം മെയ്ഡ് ഉല്‍പ്പന്നങ്ങളാണ് കമ്പനി വില്‍ക്കുന്നത്. ജെസിക്ക ആല്‍ബയുടെ വ്യക്തിപരമായ ഇമേജ് കമ്പനിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. ആ പേഴ്‌സണല്‍ ബ്രാന്‍ഡ് കമ്പനിയുടെ ബ്രാന്‍ഡിനും മേല്‍ ശബ്ദിക്കുന്നു. കമ്പനിയുടെ മൂല്യബോധം സമൂഹത്തിലേക്ക് പകരാന്‍ ഈ പേഴ്‌സണല്‍ ബ്രാന്‍ഡിംഗ് മൂലം സാധിക്കുന്നു. ഇതാ വ്യക്തിബ്രാന്‍ഡിംഗിനെക്കുറിച്ച് കേള്‍ക്കൂ.