EP 79: നൈക്കിയുടെ ഈ തന്ത്രം നിങ്ങളുടെ ബിസിനസിനും ഗുണകരമായേക്കാം
ഡോ.സുധീര്‍ ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങള്‍ വിവരിക്കുന്ന പോഡ്കാസ്റ്റ് സിരീസില്‍ ഇന്ന് 79ാമത്തെ എപ്പിസോഡ്. കേള്‍ക്കാം.
ലോകോത്തര ബ്രാന്‍ഡുകള്‍ പ്രാവര്‍ത്തികമാക്കിയ ചില സിംപിള്‍ ബിസിനസ് ടെക്‌നിക്കുകള്‍ അവരുടെ ബ്രാന്‍ഡിന് ഏറെ ഗുണകരമായിട്ടുണ്ട്. ഇവ അടുത്ത തലത്തിലേക്ക് വളരുന്ന നിങ്ങളുടെ ബിസിനസിന് മുതല്‍ കൂട്ടായേക്കാം. അത്തരമൊരു ബിസിനസ് തന്ത്രമാണ് നൈക്കിയുടേത്. നൈക്കി തങ്ങളുടെ ന്യൂയോര്‍ക്കിലെ ബ്രാന്‍ഡ് സ്റ്റോറില്‍ അവതരിപ്പിച്ച പ്രത്യേകതകള്‍ അവരുടെ ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവം പകര്‍ന്നു നല്‍കി. ഭൂമിക്കടിയില്‍ ഒരുക്കിയിട്ടുള്ള ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ് സ്‌റ്റോറും ന്യൂയോര്‍ക്കില്‍ തന്നെ. ഫ്‌ളാഗ്ഷിപ്പ് ബ്രാന്‍ഡുകളും ഫ്‌ളാഗ്ഷിപ് ഷോറൂം പോലെ തന്നെ പ്രധാനമാണ്. കമ്പനിയുടെ മുഖമുദ്രയായ ഉല്‍പ്പന്നമായിരിക്കും അത്. സാധാരണ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഫ്‌ളാഗ്ഷിപ്പ് ബ്രാന്‍ഡുകള്‍ നിങ്ങള്‍ക്കും പറ്റും, ശ്രമിക്കാം