EP06- ഇന്ത്യന്‍ ഇ-കൊമേഴ്‌സിന്റെ പിതാവിനെ സൃഷ്ടിച്ച ഫാബ്മാര്‍ട്ട്.കോം
കാലത്തിനു മുന്‍പേ സഞ്ചരിച്ചയാള്‍ എന്ന് നിസംശയം പറയാവുന്ന ഒരു മനുഷ്യന്റെയും അദ്ദേഹം രൂപം നല്‍കിയ fab mart. com എന്ന രാജ്യത്തെ ആദ്യ e-commerce വെബ്‌സൈറ്റിന്റെയും കഥയാണ് ഇത്തവണ ഫിന്‍സ്റ്റോറി പറയുന്നത്.
Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn
ഇ- കൊമേഴ്സ് കമ്പനികളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നിങ്ങളില്‍ പലരുടെയും മനസിലേക്ക് ആദ്യം എത്തുക ഫ്‌ലിപ്കാര്‍ട്ടും ആമസോണും ഒക്കെയാവും. എന്നാല്‍ ഇ-കൊമേഴ്സ് എന്ന് , എന്തിനേറെ പലരും ഇന്റര്‍നെറ്റ് എന്ന് പോലും കേള്‍ക്കും മുന്‍പേ, ഈ രംഗത്തേക്ക് ചുവടുവെച്ച ഒരു മനുഷ്യനുണ്ടായിരുന്നു. കാലത്തിനു മുന്‍പേ സഞ്ചരിച്ചയാള്‍ എന്ന് നിസംശയം പറയാവുന്ന ഒരു മനുഷ്യന്റെയും അദ്ദേഹം രൂപം നല്‍കിയ fab mart. com എന്ന രാജ്യത്തെ ആദ്യ e-commerce വെബ്‌സൈറ്റിന്റെയും കഥയാണ് ഇത്തവണ ഫിന്‍സ്റ്റോറി പറയുന്നത്.