Money Tok : കോവിഡ് അതിജീവിച്ചവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലേ? വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം എന്താണ്?
കോവിഡ് വന്നവര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ പ്രയാസമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇക്കാര്യത്തില്‍ ചില വസ്തുതകളുമുണ്ട്. കോവിഡ് ഉള്‍പ്പെടെയുള്ള രോഗം വന്നവര്‍ക്ക് ഇന്‍ഷുറന്‍സ് നിരസിക്കപ്പെടുമോ? നിരസിക്കപ്പെടാതിരിക്കാന്‍ എന്ത് ചെയ്യണം? പോഡ്കാസ്റ്റ് കേള്‍ക്കൂ
(പോഡ്‌കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക)
കോവിഡ് പിടിപെട്ടവരുടെ ഇന്‍ഷുറന്‍സ് നിര്‍ദേശങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നിരസിച്ചേക്കാമെന്ന് വാര്‍ത്തകള്‍ പുറത്തുവരികയാണ്. രോഗം ഭേദമായി മൂന്ന് മാസ കാലയളവിനുശേഷവും 60 വയസ്സിനു മുകളിലുള്ള കോവിഡ് അതിജീവിച്ചവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായിത്തുടരുകയാണെന്നും അടുത്തിടെ ദശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്താണ് ഇതിലെ സത്യാവസ്ഥ. വായനക്കാരുടെ ആവശ്യങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് വിദഗ്ധനും തൃശൂര്‍ എയിംസ് ഇന്‍ഷുറന്‍സ് കമ്പനി മാനേജിംഗ് ഡയറക്റ്ററുമായ വിശ്വനാഥന്‍ ഓടാട്ടിന്റെ വിശദീകരണം ഉള്‍പ്പെടുത്തിയുള്ളതാണ് ഇന്നത്തെ മണി ടോക്. കേള്‍ക്കാം.
കഴിഞ്ഞ ആഴ്ചയിലെ പോഡ്കാസ്റ്റ് കേൾക്കാം : Money Tok : നികുതി ഇളവുകള്‍ ലഭിക്കുന്ന ഏറ്റവും മികച്ച 5 നിക്ഷേപ മാര്‍ഗങ്ങള്‍