റിലയന്‍സ് ജിയോ വിപണി കീഴടക്കിയ 'പ്രൈസ് ലീഡര്‍ഷിപ്പ്' തന്ത്രം

തുടക്കത്തില്‍ സൗജന്യ ഓഫറുകള്‍, പിന്നീട് ലാഭം കൊയ്യല്‍ ഇതാണ് പ്രൈസ് ലീഡര്‍ഷിപ്പ് തന്ത്രം. കേള്‍ക്കാം ഡോ. സുധീര്‍ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങള്‍ അവതരിപ്പിക്കുന്ന പോഡ്കാസ്റ്റിലെ 85ാമത്തെ തന്ത്രം

Update:2023-10-25 16:09 IST

ജിയോ നെറ്റ്‌വര്‍ക്ക് ഉപയോക്താക്കളെ നേടിയെടുത്തത് പ്രൈസ് ലീഡലര്‍ഷിപ്പ് തന്ത്രത്തിലൂടെയാണ്. ജിയോ വിപണിയിലേക്ക് എത്തിയത് റിലയന്‍സ് എന്ന വലിയൊരു കമ്പനിക്ക് കീഴില്‍ ആണെങ്കിലും ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത് അതിന്റെ പ്രാരംഭകാല ഓഫര്‍ വഴിയാണ്. സിം എടുക്കുന്നവര്‍ക്കും മറ്റ് കണക്ഷനുകളില്‍ നിന്നും പോര്‍ട്ട് ചെയ്യുന്നവര്‍ക്കും സൗജന്യ പാക്കേജായി ഇന്റര്‍നെറ്റും അണ്‍ലിമിറ്റഡ് കോളിഗുമായിരുന്നു ജിയോ നല്‍കിയത്. എന്നാല്‍ കുറച്ചു നാളുകള്‍ കഴിഞ്ഞതോടു കൂടി ജിയോ ഉപയോക്താക്കളില്‍ നിന്നും പണമീടാക്കാന്‍ തുടങ്ങി. കുറച്ചു പേരെങ്കിലും കണക്ഷന്‍ വേണ്ടെന്നൊക്കെ വച്ചെങ്കിലും ജിയോയ്ക്ക് വലിയൊരു ഉപയോക്തൃ അടിത്തറ നിലനിര്‍ത്താനായി. ഇതാണ് പ്രൈസ് ലീഡര്‍ഷിപ്പ് തത്രത്തിന്റെ ഒരു ഉദാഹരണം. ഇതാ കേള്‍ക്കാം ജിയോയുടെ തന്ത്രം 100 ബിസ് പോഡ്കാസ്റ്റിലൂടെ.

Tags:    

Similar News