ഓരോ വില്‍പ്പനയിലൂടെയും ഉപഭോക്താവും വില്‍പ്പനക്കാരനും തമ്മിലൊരു ബന്ധം ഉടലെടുക്കുകയാണ്. എന്നാല്‍ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വില്‍പ്പന വ്യാപകമായതോടെ ഉപഭോക്താക്കളുമായുള്ള നേരിട്ടുള്ള ബന്ധത്തിന് തടസ്സമായി. കോവിഡിന് ശേഷമുള്ള കാലത്ത് വില്‍പ്പന മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എട്ടു കാര്യങ്ങളിതാ....
1. കണ്ണില്‍ പുഞ്ചിരി തെളിയട്ടെ:
കോവിഡ് കാലത്ത് മുഖത്ത് മാസ്‌കുമായി നില്‍ക്കുമ്പോള്‍ ഉപഭോക്താവിനു മുമ്പില്‍ ചിരിച്ച മുഖവുമായി നിന്നിട്ട് കാര്യമില്ല. മുഖത്തെ ഭാവപ്രകടനങ്ങളൊന്നും അവര്‍ കാണാന്‍ പോകുന്നില്ല. എന്നാല്‍ ചിരിയുടെ അനുരണനങ്ങള്‍ കണ്ണില്‍ വരുത്താനാകും. അതുകൊ ഇനി ണ്ട്കണ്ണുകൊണ്ടു ചിരിക്കാന്‍ മറക്കേണ്ട.
2. എല്ലാവര്‍ക്കും വില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷ:
നല്ല പ്രതീക്ഷയോടെ തന്നെ ജോലി തുടങ്ങുക. മികച്ച ഉപഭോക്താക്കളാകും കണ്ടുമുട്ടുകയെന്ന് പ്രതീക്ഷിക്കുക. ഇന്ന് എന്ത് ചെയ്യണമെന്ന ലക്ഷ്യം മനസ്സില്‍ കുറിക്കുക. ജോലി തുടങ്ങും മുമ്പുളള നിങ്ങളുടെ മാനസിക നിലയാവും ആ ദിവസത്തെ പ്രകടനത്തെ ബാധിക്കുക. മനസ്സില്‍ പോസിറ്റീവ് കാര്യങ്ങള്‍ നിറയ്ക്കുക.
3. മികച്ച വസ്ത്രം ധരിക്കുക:
നിങ്ങളുടെ വസ്ത്രങ്ങള്‍ക്കും വില്‍പ്പനയില്‍ പങ്കുണ്ട്. നല്ല രീതിയില്‍ വസ്ത്രം ധരിച്ച് ഉപഭോക്താക്കളെ സമീപിക്കുമ്പോള്‍ ആത്മവിശ്വാസം ലഭിക്കുന്നു എന്നു മാത്രമല്ല, ഉപഭോക്താക്കളെ ആകര്‍ഷിക്കാനും കഴിയും.
4. മറ്റുള്ളവരെ കുറ്റം പറയേണ്ട:
മറ്റുള്ളവരെ കുറിച്ച് കുറ്റം പറയാനാണെങ്കില്‍ നിരവധി കാര്യങ്ങളുണ്ടാകും. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ മുതല്‍ നമുക്ക് നേരിട്ട് അറിയാവുന്ന കാര്യങ്ങള്‍ വരെ. എന്നാല്‍ ഒരാളെ കുറിച്ച് മറ്റൊരാളോട് കുറ്റം പറയുന്നത് നല്ല സ്വഭാവമല്ല. പ്രത്യേകിച്ച് സെയ്ല്‍സ് മേഖലയില്‍.
5. ക്ലോസിംഗ് റേഷ്യോ:
നിങ്ങള്‍ എത്ര ഉപഭോക്താക്കളുമായി ബന്ധപ്പെട്ടു, എത്രയെണ്ണം വില്‍പ്പനയിലെത്തി എന്ന് കണക്കാക്കുക. തുടക്കത്തില്‍, കാണുന്ന 10 പേരില്‍ ഒന്നെങ്കിലും വില്‍പ്പനയില്‍ അവസാനിപ്പിക്കാന്‍ കഴിയണം. പിന്നീട് എണ്ണം കൂട്ടണം.
6. വില്‍ക്കാന്‍ ബുദ്ധിമുട്ടുള്ളത് തെരഞ്ഞെടുക്കുക:
നിങ്ങളുടെ കൈയിലുള്ള ഉല്‍പ്പന്നങ്ങളില്‍ വില്‍ക്കാന്‍ പ്രയാസമുണ്ടെന്ന് കരുതുന്നവയോ വ്യക്തിപരമായി താല്‍പ്പര്യപ്പെടാത്തതോ ആയവ വില്‍ക്കാന്‍ ശ്രമം നടത്തുക. നിങ്ങളുടെ അനുമാനങ്ങളും വ്യക്തിപരമായ ഇഷ്ടക്കേടുകളും ഉപേക്ഷിച്ച് ഉപഭോക്താവിന് അതുകൊണ്ടുഉള്ള ഗുണം ബോധ്യപ്പെടുത്തി വില്‍പ്പന നടത്താം.
7. പ്രശ്‌നങ്ങള്‍ ചോദിച്ചറിയാം:
എല്ലായ്‌പ്പോഴും കാര്യങ്ങള്‍ നമ്മുടെ വഴിക്ക് തന്നെ വരണമെന്നില്ല. ഉപഭോക്താവ് നമ്മളില്‍ നിന്ന് അകന്നു പോകാം. തന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചുവോ എന്ന് ഉപഭോക്താവിനോട് തന്നെ ചോദിക്കാം. മിക്ക അവസരങ്ങളിലും അതിനുള്ള കാരണം അവര്‍ വെളിപ്പെടുത്തും. പിന്നീട് നല്ല ബന്ധത്തിലേക്ക് അത് നയിക്കുകയും ചെയ്‌തേക്കാം.
8. നിയന്ത്രണം പൂര്‍ണമായും നിങ്ങളുടെ കൈയിലല്ല:
വില്‍പ്പന നടത്താനുള്ള ശ്രമം എല്ലായ്‌പ്പോഴും വിജയിക്കണമെന്നില്ല. ചിലപ്പോള്‍ നടന്നേക്കാം. ചിലപ്പോള്‍ കൈവിട്ടു പോകാം. എന്നാല്‍ മിക്കപ്പോഴും നിങ്ങള്‍ക്ക് പരിശ്രമത്തിലൂടെ നേടാനാവും. ഒരിക്കല്‍ കൈവിട്ടാലും തനിക്ക് അതിനേക്കാള്‍ നന്നായി ചെയ്യാനാവും എന്ന പ്രതീക്ഷ പുലര്‍ത്തുക.