കേരളത്തിലടക്കം കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ ബ്ലൂഡാര്‍ട്ട്

100 ഔട്ട്ലെറ്റുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്

Update:2022-11-19 15:40 IST

പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ ബ്ലൂഡാര്‍ഡ്ഡ് രാജ്യത്തെ ടയര്‍ വണ്‍, ടയര്‍ ടു നഗരങ്ങളില്‍ കൂടുതല്‍ റീറ്റെയ്ല്‍ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നു. വികസന പദ്ധതികളുടെ ഭാഗമായി രാജ്യത്തെ 25 നഗരങ്ങളിലാകും പുതിയ റീറ്റെയ്ല്‍ ഔട്ട്ലെറ്റുകള്‍ തുറക്കുകയെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.

പുതുതായി 100 ഔട്ട്ലെറ്റുകള്‍ തുറക്കുകയാണ് ലക്ഷ്യം. കേരളത്തിന് പുറമേ ഉത്തരാഘണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, വെസ്റ്റ് ബംഗാള്‍, ഒഡിഷ, തെലങ്കാന, ആന്ധാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലാകും പുതിയ ഔട്ട്ലെറ്റുകള്‍.

നിലില്‍ 55400 സ്ഥലങ്ങളില്‍ ബ്ലൂഡാര്‍ട്ടിന്റെ സാന്നിധ്യമുണ്ട്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും എളുപ്പത്തില്‍ സേവനം എത്തിക്കുക എന്നതാണ് കമ്പനിയുടെ ഉദ്ദേശമെന്ന് ബ്ലൂ ഡാര്‍ട്ട് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ കേതന്‍ കുല്‍ക്കര്‍ണിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.





Tags:    

Similar News