ദീപാവലിക്ക് പ്രമുഖ ജുവലറികള്‍ നല്കുന്ന ഓഫറുകളും ഡീലുകളും ഇവയാണ്
ആഭരണങ്ങള്‍ താങ്ങാനാവുന്ന വിലയില്‍ അതുല്യമായ ഡിസൈനുകളില്‍ ജുവലറികള്‍ പുറത്തിറക്കുന്നു
ദീപാവലി കേവലം ആഘോഷത്തിനുള്ള സമയം മാത്രമല്ല, ആഭരണങ്ങൾ പോലുളള ഐശ്വര്യപ്രദമായ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സമയം കൂടിയാണ്. ഒക്ടോബര്‍ 31 നാണ് തെക്കേ ഇന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്നത്, വടക്കേ ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ നവംബര്‍ 1 നാണ് ഉത്സവം ആഘോഷിക്കുന്നത്. ഉത്സവ സീസൺ പ്രമാണിച്ച് ജുവലറികള്‍ ആകര്‍ഷകമായ ഡീലുകളും ഓഫറുകളുമാണ് നല്‍കുന്നത്.
ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ദീപാവലി സീസണിൽ മികച്ച ക്രാഫ്റ്റ്സ്മാൻഷിപ്പുകളോട് കൂടി നിര്‍മിച്ചെടുക്കുന്ന ആഭരണങ്ങള്‍ താങ്ങാനാവുന്ന വിലയില്‍ അതുല്യമായ ഡിസൈനുകളോട് കൂടിയാണ് ജുവലറികള്‍ പുറത്തിറക്കുന്നത്. ആഭരണങ്ങളില്‍ ഡിസൈനുകളും വൈവിധ്യവും നല്‍കുന്നതിനായി ജുവലറികള്‍ തമ്മില്‍ മത്സരിക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.
ജുവലറികള്‍ നല്കുന്ന ഓഫറുകള്‍ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും ബാധകമാകുമെന്ന കാര്യം ഓർക്കുക. അതിനാൽ ജുവലറിയുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രം വിലയുടെ കാര്യത്തില്‍ തീരുമാനത്തിലെത്തുക.
തനിഷ്ക്
തനിഷ്കിന്റെ ദീപാവലി, ധൻതേരാസ് പ്രധാന ഓഫറുകള്‍ ഇപ്രകാരമാണ്.
ഓഫർ: സ്വർണാഭരണങ്ങൾ അല്ലെങ്കിൽ ഡയമണ്ട് ആഭരണങ്ങളുടെ വിലയിൽ 20 ശതമാനം വരെ കിഴിവ്. 2024 നവംബർ 3 വരെ തനിഷ്ക് വെബ്സൈറ്റിലും ആപ്പിലും തനിഷ്ക് ഉൽപ്പന്നങ്ങൾക്ക് ഈ ഓഫർ ബാധകമാണ്.
തനിഷ്ക് ഗോൾഡ് എക്സ്ചേഞ്ച് ഓഫർ 2024 നവംബർ 3 വരെ.
ഗോൾഡ് പ്ലെയിൻ, ഗോൾഡ് പ്ലെയിൻ യു.സി.പി, സിസെഡ് ജ്വല്ലറി, ഗ്ലാസ് കുന്ദൻ, കുന്ദൻ പോൽക്കി, ഓപ്പൺ പോൾക്കി, കല്ലുകളുള്ള പ്ലെയിൻ ആഭരണങ്ങൾ, നിറമുള്ള കല്ലുകളുള്ള ആഭരണങ്ങൾ, മംഗളസൂത്രം, പ്ലാറ്റിനം പ്ലെയിൻ, അൾട്രാ ലോ ഡയമണ്ട് ആഭരണങ്ങള്‍, ഗോള്‍ഡ് സ്റ്റഡഡ്, എച്ച്.വി സ്റ്റഡ്ഡഡ്, പ്ലാറ്റിനം സ്റ്റഡഡ്, സ്റ്റഡ്ഡ് യു.സി.പി, മെറ്റൽ പ്ലാറ്റിനം സ്റ്റഡ്ഡ്, മിയ സ്റ്റഡ്ഡ് തുടങ്ങിയ എല്ലാ ആഭരണങ്ങൾക്കും ഈ ഓഫർ ബാധകമാണ്.
സ്വർണ നാണയങ്ങൾ, വെള്ളി ഇനങ്ങൾ, നാണയങ്ങൾ, അയഞ്ഞ വജ്രങ്ങൾ, കല്ലുകൾ എന്നിവയ്ക്ക് ഓഫർ ബാധകമല്ല എന്നത് ശ്രദ്ധിക്കുക.
കല്യാൺ ജുവലേഴ്സ്
കല്യാൺ ജുവലേഴ്സിന്റെ ദീപാവലി ഓഫറുകൾ ഇപ്രകാരമാണ്.
പ്രീമിയം സ്വർണാഭരണങ്ങൾക്കുള്ള മേക്കിംഗ് ചാർജുകളില്‍ 30 ശതമാനം ഫ്ലാറ്റ് കിഴിവ്.
ക്ഷേത്രങ്ങള്ക്കായുളള ആഭരണങ്ങള്‍, പുരാതന ആഭരണങ്ങൾ തുടങ്ങിയവയ്ക്ക് മേക്കിംഗ് ചാർജുകളില്‍ 40 ശതമാനം ഫ്ലാറ്റ് കിഴിവ്.
പ്ലാൻ സ്വർണാഭരണങ്ങൾക്ക് മേക്കിംഗ് ചാർജുകളില്‍ 30-50 ശതമാനം കിഴിവ്.
ജോയ് ആലുക്കാസ്
ജോയ് ആലുക്കാസിന്റെ ഉത്സവ സീസണിലെ ഓഫറുകൾ ഇപ്രകാരമാണ്.
1,00,000 രൂപയും അതിനുമുകളിലും വിലയുള്ള ഡയമണ്ട് ആന്‍ഡ് അൺകട്ട് ആഭരണങ്ങൾക്ക് 1 ഗ്രാം സ്വർണ്ണ നാണയം സൗജന്യം. 50,000 രൂപയും അതിൽ കൂടുതലുമുള്ള സ്വർണത്തിനും വിലയേറിയ ആഭരണങ്ങൾക്കും 1,000 രൂപയുടെ സമ്മാന വൗച്ചർ. വെള്ളി ആഭരണങ്ങൾക്ക് 500 രൂപയുടെ സമ്മാന വൗച്ചർ. 2024 നവംബർ 3 വരെയാണ് ഓഫറുകൾ നല്‍കുന്നത്.
എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് തൽക്ഷണ കിഴിവ്: 75,000 രൂപയില്‍ കൂടുതലുളള ഇടപാടുകൾക്ക് 2 ശതമാനം തൽക്ഷണ കിഴിവ്. 2024 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ ഒരു കാർഡ് അക്കൗണ്ടിന് പരമാവധി 3,000 രൂപ ക്യാഷ്ബാക്ക്.
മലബാർ ഗോൾഡ്
മലബാർ ഗോൾഡ് ഉത്സവ സീസണ് ഓഫറുകൾ ഇപ്രകാരമാണ്.
50,000 രൂപയ്ക്ക് മുകളില്‍ ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുമ്പോള്‍ 400 മില്ലിഗ്രാം 916 പ്യൂരിറ്റി ഗോൾഡ് കോയിൻ സൗജന്യമായി ലഭിക്കും. 50,000 രൂപയ്ക്ക് മുകളിലുളള സ്റ്റഡഡ്, അൺകട്ട്, പോൾക്കി ആഭരണങ്ങള്‍ക്ക് 300 മില്ലിഗ്രാം 916 പ്യൂരിറ്റി ഗോൾഡ് കോയിൻ സൗജന്യമായി ലഭിക്കും. 50,000 രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 200 മില്ലിഗ്രാം 916 പ്യൂരിറ്റി സ്വർണനാണയം സൗജന്യം.
മലബാര്‍ ഗോള്‍ഡിന്റെ ഷോ റൂമുകളില്‍ നിന്നും ഓൺലൈൻ ജുവലറി ഷോപ്പിംഗ് സ്റ്റോറായ malabargoldanddiamonds.com ൽ നിന്നും ആഭരണങ്ങൾ വാങ്ങുമ്പോൾ ഈ ഓഫർ സ്വന്തമാക്കാവുന്നതാണ്.
കേരളത്തില്‍ നവംബര്‍ 10 വരെയും കേരളത്തിന് പുറത്ത് നവംബർ 3 വരെയും നടത്തുന്ന പർച്ചേസുകൾക്കാണ് ഓഫർ സാധുതയുള്ളത്. ഈ ഓഫർ മറ്റേതെങ്കിലും വൗച്ചറുകളുമായോ കിഴിവ് കൂപ്പണുകളുമായോ ക്ലബ് ചെയ്യാൻ സാധിക്കില്ല.
സ്വർണ നാണയങ്ങൾ, സോളിറ്റയർ, വാച്ചുകൾ, ഗിഫ്റ്റ് കാർഡുകൾ എന്നിവ വാങ്ങുമ്പോൾ ഓഫർ സാധുവല്ല. ആഭരണങ്ങള്‍ റിട്ടേണ്‍ ചെയ്താല്‍ സ്വർണ്ണ നാണയങ്ങൾ പോലുളള സൗജന്യ സമ്മാനങ്ങള്‍ ഉപഭോക്താക്കൾ തിരികെ നൽകണം.
ഒരു സാഹചര്യത്തിലും ഓഫർ പണമാക്കി മാറ്റി നല്‍കുന്നതല്ല. ഏത് സമയത്തും നിബന്ധനകളും വ്യവസ്ഥകളും മാറ്റാൻ കമ്പനിക്ക് അവകാശമുണ്ടെന്നും മലബാർ ഗോൾഡ് അറിയിച്ചു.