ഗ്രാമീണ ഡിമാന്‍ഡില്‍ വര്‍ധന; പുതുവര്‍ഷത്തിലും പ്രതീക്ഷയോടെ എഫ്എംസിജി കമ്പനികള്‍

ഗ്രാമീണ മേഖലയില്‍ പാര്‍ലെ ഉല്‍പ്പന്നങ്ങളുട ഡിമാന്‍ഡ് കഴിഞ്ഞ ഒരു മാസത്തിനിടെ 3-4 ശതമാനത്തില്‍ നിന്ന് 5-6 ശതമാനത്തിലേക്ക് ഉയര്‍ന്നു

Update:2022-12-31 11:27 IST

image: @canva

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനികളുടെ (FMCG) ഗ്രാമീണ ഡിമാന്‍ഡില്‍ വര്‍ധന രേഖപ്പെടുത്തിയതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 18 മാസമായി എഫ്എംസിജി സമ്മര്‍ദത്തിലായിരുന്നു. ഡിസംബറിലെ ആദ്യ പതിനഞ്ച് ദിവസങ്ങള്‍ മന്ദഗതിയിലായിരുന്നെങ്കലും പിന്നീടുള്ള ദിവസങ്ങളില്‍ ഉപഭോഗം വര്‍ധിക്കുന്നതിന് തങ്ങള്‍ സാക്ഷ്യം വഹിച്ചതായി അദാനി വില്‍മര്‍ (Adani Wilmar)  സിഇഒ ആംഗ്ഷു മല്ലിക് പറഞ്ഞു.

ജനുവരിയില്‍ വരാനിരിക്കുന്ന വിവാഹ സീസണ്‍ ഡിമാന്‍ഡ് മെച്ചപ്പെടാന്‍ കാരണമായി. ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇതിലും മികച്ച ഡിമാന്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൂടാതെ കര്‍ഷകരുടെ കൈകളില്‍ ഇപ്പോള്‍ പണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലയില്‍ പാര്‍ലെ ഉല്‍പ്പന്നങ്ങളുട ഡിമാന്‍ഡ് കഴിഞ്ഞ ഒരു മാസത്തിനിടെ 3-4 ശതമാനത്തില്‍ നിന്ന് 5-6 ശതമാനത്തിലേക്ക് ഉയര്‍ന്നതായി പാര്‍ലെ പ്രോഡക്ട്സിന്റെ (Parle Products)  സീനിയര്‍ വിഭാഗം മേധാവി മായങ്ക് ഷാ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയില്‍ ഗ്രാമീണ മേഖലകളില്‍ കവിന്‍കെയറിന്റെയും (CavinKare) ഡിമാന്‍ഡ് അല്‍പ്പം മെച്ചപ്പെട്ടതായി കവിന്‍കെയറിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വെങ്കിടേഷ് വിജയരാഘവന്‍ പറഞ്ഞു. റീട്ടെയില്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ബിസോം പുറത്തുവിട്ട് മാസത്തിലെ ആദ്യ 20 ദിവസങ്ങളിലെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രതിമാസം അടിസ്ഥാനത്തില്‍ ഡിമാന്‍ഡ് കുറഞ്ഞതായി കാണിക്കുന്നു. നവംബറിനെ അപേക്ഷിച്ച് ഡിസംബറിലെ ആദ്യ 20 ദിവസങ്ങളില്‍ ഡിമാന്‍ഡ് 8.1 ശതമാനം കുറഞ്ഞപ്പോള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഡിമാന്‍ഡ് 9.4 ശതമാനം കുറഞ്ഞു.

Tags:    

Similar News