സ്വര്‍ണവിലയില്‍ നേരിയ കുറവ്; മാറാതെ വെള്ളിവില

രാജ്യാന്തര വില താഴേക്ക്

Update: 2024-02-26 04:29 GMT

Image : Canva

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപ താഴ്ന്ന് വില 5,760 രൂപയായി. 80 രൂപ കുറഞ്ഞ് 46,080 രൂപയാണ് പവന്‍ വില. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 4,775 രൂപയിലെത്തി.
അതേസമയം, വെള്ളിവിലയില്‍ ഇന്നും മാറ്റമില്ല. വില ഗ്രാമിന് 76 രൂപ.
രാജ്യാന്തര വിലയില്‍ ചാഞ്ചാട്ടം
രാജ്യാന്തര സ്വര്‍ണവിലയില്‍ അസ്ഥിരത തുടരുകയാണ്. വില ഇപ്പോള്‍ ഔണ്‍സിന് 3.55 ഡോളര്‍ താഴ്ന്ന് 2,032.45 ഡോളറായിട്ടുണ്ട്.
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തിരക്കിട്ട് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന വിലയിരുത്തലുകളാണ് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടത്തിന് വഴിവയ്ക്കുന്നത്. പലിശനിരക്ക് കുറയ്ക്കാന്‍ വൈകുന്തോറും യു.എസ് കടപ്പത്രങ്ങളുടെ യീല്‍ഡും ഡോളറിന്റെ മൂല്യവും ശക്തിപ്രാപിക്കും. ഇത് സ്വര്‍ണത്തിന്റെ തിളക്കം കുറയ്ക്കും.
Tags:    

Similar News