സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്; വെള്ളിക്ക് വിലക്കയറ്റം
രാജ്യാന്തര വിപണിയിലും സ്വര്‍ണവില താഴ്ന്നു
സ്വര്‍ണവില ഇന്ന് കേരളത്തില്‍ കുറിച്ചത് നേരിയ ഇടിവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5,790 രൂപയായി. 80 രൂപ താഴ്ന്ന് 46,320 രൂപയാണ് പവന്‍ വില. ഈമാസം ആദ്യം ഗ്രാം വില 5,830 രൂപയും പവന്‍ വില 46,640 രൂപയുമായിരുന്നു.
18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 4,790 രൂപയായി. അതേസമയം, വെള്ളി വില കൂടി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 77 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
രാജ്യാന്തര വിലയിലും ഇടിവ്
സ്വര്‍ണത്തിന്റെ രാജ്യാന്തര വില താഴേക്ക് നീങ്ങുകയാണ്. കഴിഞ്ഞവാരം ഔണ്‍സിന് 2,054 ഡോളറായിരുന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 2,032 ഡോളറിലാണ്. ഇതാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്.
ഡോളറിന്റെ മൂല്യവര്‍ധന, ഉയരുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ ട്രഷറി ബോണ്ട് യീല്‍ഡ് എന്നിവയാണ് സ്വര്‍ണവിലയെ താഴോട്ട് നയിക്കുന്നത്.
സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ കേന്ദ്രബാങ്കുകള്‍ തയ്യാറായേക്കില്ലെന്ന വിലയിരുത്തലുകളാണ് ഡോളറിനും ബോണ്ട് യീല്‍ഡിനും കരുത്താവുന്നത്. നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പണം പിന്‍വലിച്ച് ബോണ്ടിലേക്ക് മാറ്റുകയാണ്. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡും വിലയും താഴാന്‍ ഇടവരുത്തി.