ചാഞ്ചാടി സ്വര്‍ണം; ഇന്ന് വില കുറഞ്ഞു, വെള്ളിക്കും വിലയിറക്കം

ഇന്നലെ പവന് 200 രൂപ കൂടിയിരുന്നു

Update: 2024-02-20 04:42 GMT

Image : Canva

കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധനയുടെ പാതയിലായിരുന്ന കേരളത്തിലെ പൊന്നിന്‍ വിലയ്ക്ക് ഇന്ന് താഴേക്കിറക്കം. ഗ്രാമിന് ഇന്ന് 10 രൂപ താഴ്ന്ന് വില 5,735 രൂപയായി. 80 രൂപ കുറഞ്ഞ് 45,880 രൂപയാണ് പവന്‍ വില.
ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കൂടിയിരുന്നു. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഇന്ന് 5 രൂപ കുറഞ്ഞ് 4,750 രൂപയിലെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ മാറാതെനിന്ന വെള്ളി വിലയിലും ഇന്ന് മാറ്റമുണ്ട്. വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 77 രൂപയായി.
രാജ്യാന്തര വിലയിലെ ചാഞ്ചാട്ടമാണ് കേരളത്തിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. ഇന്നലെ ഔണ്‍സിന് 2,022 ഡോളറായിരുന്ന വില ഇന്ന് 2,018 ഡോളറിലേക്ക് താഴ്ന്നു.
Tags:    

Similar News