സ്വര്‍ണവിലയില്‍ നേരിയ കുറവ്; വെള്ളിക്ക് മാറ്റമില്ല

രാജ്യാന്തര വിപണിയില്‍ ചാഞ്ചാട്ടം

Update: 2024-02-22 06:07 GMT

Image : Canva

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,750 രൂപയായി. 80 രൂപ കുറഞ്ഞ് 46,000 രൂപയാണ് പവന്‍ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ ചാഞ്ചാട്ടമാണ് സംസ്ഥാനത്ത് സ്വര്‍ണവില നേരിടുന്നത്. ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കൂടിയിരുന്നു.
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഇന്ന് 5 രൂപ താഴ്ന്ന് 4,765 രൂപയായി. വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് വില 77 രൂപ.
സ്വര്‍ണത്തിന്റെ രാജ്യാന്തര വിലയിലും ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ ഔണ്‍സിന് 2,031 ഡോളര്‍ വരെ ഉയര്‍ന്നവില പിന്നീട് 2,025 ഡോളറിന് താഴേക്ക് പോയിരുന്നു. ഇന്ന് വില 2,028 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
Tags:    

Similar News