സ്വര്‍ണം താഴേക്കിറങ്ങുന്നു; കേരളത്തില്‍ പവന് ഇന്ന് മികച്ച കുറവ്, രാജ്യാന്തര വിപണിയില്‍ വന്‍ ചാഞ്ചാട്ടം

മാറാതെ വെള്ളിവില

Update:2024-04-29 10:11 IST

Image : Dhanam File

APRIL 30 UPDATE: ഇന്നത്തെ സ്വർണവിലയെ കുറിച്ച് വായിക്കാൻ സന്ദർശിക്കുകആശ്വസിപ്പിക്കാന്‍ സ്വര്‍ണവില; അമേരിക്കന്‍ പലിശ ഉടന്‍ കുറയില്ലെന്ന് വിലയിരുത്തല്‍, വെള്ളിയും താഴേക്ക് (click here)


സ്വര്‍ണാഭരണ പ്രേമികള്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷാവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും നേരിയ ആശ്വാസം പകര്‍ന്ന് സ്വര്‍ണവില ഇന്ന് മെല്ലെ താഴേക്കിറങ്ങി. കേരളത്തില്‍ ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,655 രൂപയായി. 240 രൂപ താഴ്ന്ന് 53,240 രൂപയാണ് പവന്‍വില.
അടുത്തമാസം 10നാണ് (May 10) അക്ഷയ തൃതീയ (Click here to read details
). അക്ഷയ തൃതീയ ദിനത്തില്‍ കുറഞ്ഞവിലയ്ക്ക് സ്വര്‍ണാഭരണം സ്വന്തമാക്കാനായി ഇന്നത്തെ വിലയ്ക്ക് മുന്‍കൂര്‍ ബുക്കിംഗ് നടത്താനും ഈ വിലക്കുറവ് നല്ല അവസരമാണ്.
ഈമാസം 19ന് കേരളത്തില്‍ പവന്‍വില എക്കാലത്തെയും ഉയരമായ 54,520 രൂപയും ഗ്രാം വില 6,815 രൂപയും കുറിച്ചിരുന്നു. തുടര്‍ന്ന്, ഇതുവരെ പവന് 1,080 രൂപയും ഗ്രാമിന് 135 രൂപയും കുറഞ്ഞിട്ടുണ്ട്. അക്ഷയ തൃതീയയ്ക്ക് മുന്നോടിയായി വില കുറയുന്നത് ഉപയോക്താക്കള്‍ക്കും വിതരണക്കാര്‍ക്കും ഒരുപോലെ ആശ്വാസവുമാണ്.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,555 രൂപയായിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണവുമായി മികച്ച വിലക്കുറവ് ഉണ്ടെന്നതിനാല്‍, 18 കാരറ്റില്‍ തീര്‍ത്ത ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ക്ക് കേരളത്തില്‍ ഇപ്പോള്‍ പ്രിയമേറുന്നതായി വ്യാപാരികള്‍ പറയുന്നു.
ഇന്ന് വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 88 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
എന്തുകൊണ്ട് സ്വര്‍ണവില കുറഞ്ഞു?
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയ പശ്ചാത്തലത്തില്‍, കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വ് സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന വിലയിരുത്തല്‍ ശക്തമായിട്ടുണ്ട്.
ലോകത്തെ പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളറിന്‍ മൂല്യം സ്ഥിരത പുലര്‍ത്തുകയാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ 10-വര്‍ഷ ട്രഷറി യീല്‍ഡ് (കടപ്പത്ര ആദായനിരക്ക്) 4.669 ശതമാനമെന്ന മികച്ച നിലയിലുമാണ്. ഇതുമൂലം, നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപം മാറ്റി ബോണ്ടുകളിലേക്ക് ഒഴുക്കുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം.
രാജ്യാന്തര വിപണിയുടെ ട്രെന്‍ഡ്
കഴിഞ്ഞവാരം ട്രോയ് ഔണ്‍സിന് 2,389 ഡോളറായിരുന്ന രാജ്യാന്തരവില ഇപ്പോള്‍ 2,331 ഡോളറിലാണുള്ളത്. ഇത് ഇന്ത്യയിലും ആഭ്യന്തരവില കുറയാന്‍ വഴിയൊരുക്കി. ഒരുവേള വില 2,316 ഡോളര്‍ വരെ താഴുകയും ചെയ്തിരുന്നു.
അടുത്ത രണ്ടുദിവസങ്ങളിലും രാജ്യാന്തരവില നെഗറ്റീവ് ട്രെന്‍ഡാണ് കാട്ടുന്നതെങ്കില്‍ 2,260 ഡോളര്‍ വരെ താഴ്‌ന്നേക്കുമെന്നാണ് നിരീക്ഷകരുടെ പ്രവചനം. അതേസമയം, ഉയര്‍ച്ചയുടെ ട്രാക്കാണ് സ്വര്‍ണം വരുംദിവസങ്ങളില്‍ പിടിക്കുന്നതെങ്കില്‍ 2,360 ഡോളറാണ് അടുത്ത ഉയര്‍ന്ന ലക്ഷ്യമെന്നും നിരീക്ഷകര്‍ പറയുന്നു.
അങ്ങനയെങ്കില്‍ കേരളത്തിലെ വില 52,500-54,000 രൂപ നിലവാരത്തില്‍ വ്യാപാരം ചെയ്യപ്പെടുമെന്നാണ് വിലയിരുത്തലുകള്‍.
Tags:    

Similar News