സ്വര്‍ണവില വീണ്ടും താഴേക്ക്; വെള്ളി വില നിശ്ചലം
സ്വര്‍ണത്തിന്റെ രാജ്യാന്തരവില താഴേക്ക്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില നേരിയതോതില്‍ കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് വില 5,770 രൂപയായി. 160 രൂപ താഴ്ന്ന് 46,160 രൂപയാണ് പവന് വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,775 രൂപയുമായിട്ടുണ്ട്.
രാജ്യാന്തര വില താഴേക്ക് തന്നെ നീങ്ങുകയാണ്. കഴിഞ്ഞവാരം ഔണ്‍സിന് 2,050 ഡോളറിന് മുകളിലായിരുന്ന വില ഇന്നുള്ളത് 2,024 ഡോളറില്‍. കടപ്പത്രങ്ങളുടെ യീല്‍ഡ് (ആദായനിരക്ക്), ഡോളറിന്റെ മൂല്യവര്‍ധന എന്നിവമൂലം സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപം കൊഴിയുന്നതാണ് വിലയെ ബാധിക്കുന്നത്. അതേസമയം, ഇന്ന് കേരളത്തില്‍ വെള്ളി വിലയ്ക്ക് മാറ്റമില്ല. ഗ്രാമിന് 77 രൂപയാണ് വില.