സ്വര്‍ണത്തിന് വീണ്ടും കരകയറ്റം; നിശ്ചലമായി വെള്ളി വില

രാജ്യാന്തര സ്വര്‍ണവില പിന്നെയും മുന്നോട്ട്

Update:2024-02-19 10:06 IST
ആഭരണ പ്രേമികളുടെ ഏതാനും ദിവസങ്ങള്‍ നീണ്ട ആശ്വാസത്തിന് വിലങ്ങിട്ട് സ്വര്‍ണവില വീണ്ടും മേലോട്ട്. ഗ്രാമിന് ഇന്ന് 25 രൂപ വര്‍ധിച്ച് വില 5,745 രൂപയായി. 200 രൂപ ഉയര്‍ന്ന് പവന്‍ വില 45,960 രൂപയിലുമെത്തി.
കഴിഞ്ഞവാരം പവന്‍ വില 45,520 രൂപയിലേക്കും ഗ്രാം വില 5,690 രൂപയിലേക്കും ഇടിഞ്ഞിരുന്നു.
വെള്ളിയും 18 കാരറ്റ് സ്വര്‍ണവും
വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 78 രൂപയിലാണ് വ്യാപാരം. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,755 രൂപയായി.
എങ്ങോട്ടാണ് പൊന്നിന്‍ വില?
അമേരിക്കയില്‍ റീറ്റെയ്ല്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുകയും തുടര്‍ന്ന് അമേരിക്കന്‍ സര്‍ക്കാരിന്റെ 10-വര്‍ഷ ട്രഷറി ബോണ്ട് യീല്‍ഡ്, ഡോളറിന്റെ മൂല്യം എന്നിവ കൂടിയതുമാണ് കഴിഞ്ഞവാരം സ്വര്‍ണത്തിന് തിരിച്ചടിയായത്.
നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവിട്ട് ബോണ്ടിലേക്കും ഡോളറിലേക്കും ചുവടുവച്ചത് സ്വര്‍ണവിലയെ താഴേക്ക് നയിച്ചു. എന്നാല്‍, അമേരിക്കയില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിവരുന്നതാണ് വീണ്ടും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടാന്‍ ഇടയാക്കുന്നതും വിലയെ മുന്നോട്ട് നയിക്കുന്നതും.
കഴിഞ്ഞയാഴ്ച ഔണ്‍സിന് 1,990 ഡോളര്‍ വരെ താഴ്ന്ന രാജ്യാന്തര സ്വര്‍ണവില ഇപ്പോഴുള്ളത് 2,019 ഡോളറിലാണ്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വൈകാതെ കേരളത്തിലെ വില പവന് 46,000 രൂപ ഉടന്‍ ഭേദിച്ചേക്കും.
Tags:    

Similar News